ഗൂഗിള്‍ സെര്‍ച്ച് കാര്യക്ഷമമാക്കാം


ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക എന്നത് ഒരു സ്വഭാവം തന്നെയായി മാറിയിരിക്കുന്നു. എന്തിനും ഏതിനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക എന്നത് പലര്‍ക്കും ഒരു ശീലമാണ്. പക്ഷേ നമ്മള്‍ ചിലപ്പോള്‍ ഒരു കാര്യം സെര്‍ച്ച് ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട റിസല്‍ട്ടുകള്‍ ലഭിക്കണമെന്നുമില്ല. നമ്മള്‍ക്കാവശ്യമില്ലാത്ത റിസള്‍ട്ടുകളിലൂടെ അന്വേഷിച്ച് നേരം പോവുകയല്ലാതെ ശരിക്കുള്ള കാര്യം കണ്ടെത്താന്‍ കഴിയാതെ വരുന്ന അവസരങ്ങള്‍ ഏറെയാണ്.
ഇതിന് പ്രതിവിധിയെന്നത് സെര്‍ച്ചിങ്ങില്‍ സ്‌കില്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഗൂഗിള്‍ ഇതിനായി ഒരു കോഴ്‌സ് സംഘടിപ്പിക്കുന്നു. ഫ്രീയായ ഓണ്‍ലൈന്‍കോഴ്‌സാണ് ഇത്. എങ്ങനെ ഒരു പവര്‍ സെര്‍ച്ചര്‍ ആകാം എന്നതാണ് വിഷയം.
ഇതിനുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ 26 മുതല്‍ ജൂലൈ 16 വരെയുണ്ട്.
അമ്പത് മിനുട്ടാണ് ക്ലാസ് ദൈര്‍ഘ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ പോവുക.

Comments

comments