ഫോട്ടോ റീസൈസിങ്ങ് എളുപ്പത്തിലാക്കാം – FreeSizer


ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നവരൊക്കെ മിക്കവാറും ക്യാമറയുടെ മാക്സിമം പിക്സല്‍ ശേഷി ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എടുക്കുക. എടുക്കുന്ന ചിത്രം എത്രത്തോളം വലുപ്പത്തില്‍ പ്രിന്‍റെടുക്കേണ്ടതാണ് എന്നതിനെ ആധാരമാക്കി പിക്സല്‍ റേറ്റ് മാറ്റിയിടാമെങ്കിലും ആരും തന്നെ അത് ചെയ്ത് കാണാറില്ല. കൂടാതെ മാക്സിമം ക്ലാരിറ്റി കിട്ടുകയും ചെയ്യും. ഇതിന്‍റെ ഒരു പ്രശ്നമെന്നത് ഒരു ഫോട്ടോ തന്നെ മിക്കവാറും 3 എം.ബിക്ക് മേലെ സൈസുണ്ടാവും എന്നതാണ്.
freesizer - Compuhow.com
നെറ്റില്‍ അപ് ലോഡ് ചെയ്യാനായും മറ്റും ഫോട്ടോ എടുക്കന്നവര്‍ക്ക് ഈ വലിയ സൈസ് ഒരു പ്രശ്നമാണ്. ഇവ അപ്‍ലോഡ് ചെയ്ത് കിട്ടാന്‍ ഏറെ സമയമെടുക്കും. ഇതിനൊരു പരിഹാരമാര്‍ഗ്ഗമാണ് ഇമേജ് റീസൈസസറുകള്‍. അത്തരത്തില്‍ മികച്ച ഒരു പോര്‍ട്ടബിള്‍ ഇമേജ് റീസൈസറാണ് FreeSizer.

ഹൈറെസലൂഷന്‍ ക്യാമറകളിലെടുത്ത ചിത്രങ്ങള്‍ ക്വാളിറ്റി പോവാതെ സൈസ് കുറയ്ക്കാന്‍ ഉത്തമമാണ് FreeSizer. ബള്‍ക്കായി റീസൈസിങ്ങ് ചെയ്യാന്‍ ഈ പ്രോഗ്രാം ഉപയോഗിക്കാം.

ഫോട്ടോകള്‍ റീസൈസ് ചെയ്യവുന്ന മാക്സിമം സൈസും ഇതില്‍ നിശ്ചയിക്കാം അതുപോലെ FreeSizer ല്‍ റീസൈസിങ്ങ് പ്രൊസസ് എളുപ്പമാക്കാന്‍ ഇമെയില്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റന്‍റ് മെസഞ്ചര്‍ എന്നിങ്ങനെ പ്രിസെറ്റ് പ്രൊഫൈലുകളുണ്ട്. ഇതു വഴി കണ്‍വെര്‍ഷന്‍ എളുപ്പമാക്കാം. എന്നാല്‍ ഇതല്ലാതെ കസ്റ്റം സൈസും ആഡ് ചെയ്യാം.

32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകള്‍ ഇതിനുണ്ട്. വിന്‍ഡോസ് വിസ്റ്റ,എക്സ്.പി, വിന്‍ഡോസ് 7 എന്നിവയില്‍ വര്‍ക്ക് ചെയ്യും.

http://www.freesizer.com/

Comments

comments