ലേറ്റസ്റ്റ് മൂവി ട്രെയിലറുകള്‍ കാണാന്‍ പോപ്കോണ്‍ ടൈം


സിനിമ ട്രയിലറുകള്‍ സ്ഥിരമായി കാണുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? പുതിയ ചിത്രങ്ങളെക്കുറിച്ച് ധാരണ കിട്ടാന്‍ ട്രയിലറുകള്‍ ഉപകരിക്കും. പലര്‍ക്കും ഇംഗ്ലീഷി ചിത്രങ്ങളുടെ ട്രെയിലറുകള്‍ കാണുന്നത് രസമുള്ള പരിപാടിയുമാണ്. പലപ്പോഴും ഇങ്ങനെ ട്രെയിലറുകള്‍ കാണാന്‍ യുട്യൂബ്, അല്ലെങ്കില്‍ ഏതെങ്കിലും വെബ്സൈറ്റുകളാവും ഉപയോഗിക്കുക. എന്നാല്‍ വിന്‍ഡോസ് 8 ല്‍ ഇതിനായി ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് പോപ് കോണ്‍ ടൈം. ഇത് ഓപ്പണ്‍ ചെയ്യുമ്പോള്‍ ചിത്രങ്ങളുടെ പോസ്റ്ററുകള്‍ നിറഞ്ഞ വിന്‍ഡോ കാണാം. ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഒപ്ഷനുകള്‍ ലഭിക്കും.

ഉദാഹരണത്തിന് ഏത് വിഭാഗത്തില്‍ പെട്ട ചിത്രമാണ് നിങ്ങള്‍ക്ക് താല്പര്യം എന്ന് സെലക്ട് ചെയ്യാം. അപ്പോള്‍ അത്തരം ചിത്രങ്ങള്‍ മാത്രം കാണിക്കും. ഇവയില്‍ ക്ലിക്ക് ചെയ്താല്‍ അവയുടെ പേജ് തുറന്ന് കിട്ടും. ചിത്രത്തിന്റെ പോസ്റ്റര്‍, റേറ്റിംഗ്, സമ്മറി, പ്രൊഡക്ഷന്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ ലഭിക്കും. ട്രെയിലറും ഇതോടൊപ്പമുണ്ടാകും. ഇവയില്‍ നിന്ന് മറ്റ് സൈറ്റുകളിലേക്ക് ലിങ്കുകളോ, കമന്റുകളോ ഉണ്ടാകില്ല. ചിത്രങ്ങളുടെ റെസലൂഷന്‍ മാറ്റാനാവില്ല എന്നൊരു പ്രശ്നം വേണമെങ്കില്‍ ഒരു പോരായ്മയായി പറയാം.

Comments

comments