പ്രോഗ്രാമുകള്‍ ഓപ്പണ്‍ ചെയ്യാന്‍ പോപ് അപ്.


നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍ എളുപ്പത്തില്‍ ഓപ്പണ്‍ ചെയ്യാനായി ഒരു പോപ് അപ് നിര്‍മ്മിക്കാന്‍ സാധിക്കും. പ്രോഗ്രാമുകള്‍ക്കായി തിരഞ്ഞ് നേരം കളയാതെ പോപ് അപ് ഓപ്പണ്‍ ചെയ്ത് പ്രോഗ്രാമുകള്‍ സെലക്ട് ചെയ്യാം. ഇതിനായി ഉപയോഗിക്കുന്ന ലളിതമായ ഒരു ടൂളാണ് PopSel
ഇതുപയോഗിച്ച് നിങ്ങള്‍ക്ക് പോപ് അപ് മെനു ക്രിയേറ്റ് ചെയ്യാം. പ്രോഗ്രാംസ്, ഡോകുമെന്‍റ്സ്, വെബ് സൈറ്റ് ലിങ്കുകള്‍, തുടങ്ങിയവ ഇത്തരത്തില്‍ ക്രിയേറ്റ് ചെയ്യാം. ഇതിന്‍റെ പ്രധാന ഗുണം എന്നത് ഡെസ്ക്ടോപ്പിലെ ഐക്കണുകളുടെ എണ്ണം കുറയ്ക്കാം എന്നതാണ്. വളരെ ഉപയോഗമുള്ള ഒരു പ്രോഗ്രാമായി ഇത് ഉപയോഗിക്കാന്‍ പഠിച്ചാല്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും.
മറ്റ് പ്രോഗ്രാമുകളുമായി ഇന്‍റഗ്രേറ്റ് ചെയ്യാനും ഇതുപയോഗിച്ച് സാധിക്കും. ‍ഡെസ്ക്ടോപ്പ് ഐക്കണുകള്‍, സ്റ്റാര്‍ട്ട് മെനുവിലെ പ്രോഗ്രാമിനായുള്ള തിരയല്‍ എന്നിവ ഒഴിവാക്കാന്‍ ഇതുപയോഗിച്ച് സാധിക്കും. വിന്‍ഡോസ് 2000, എക്സ്,.പി, വിസ്റ്റ്, 7 എന്നീ വേര്‍ഷനുകളെ ഇത് പിന്തുണയ്ക്കും. പോര്‍ട്ടബിളായ ഈ പ്രോഗ്രാം വളരെ കുറഞ്ഞ സൈസ് മാത്രമുള്ളതാണ്.

http://www.horstmuc.de/wpop.htm

Comments

comments