കംപ്യൂട്ടറില്‍ ഒരു പക്ഷേ നിങ്ങള്‍ ധാരാളം വീഡിയോകള്‍ ശേഖരിച്ച് വെച്ചിട്ടുണ്ടാകും. എന്നാല്‍ വീഡിയോകള്‍ കാണാന്‍ പ്രധാനമായും ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുമാകും. എല്ലാ ഫോര്‍മാറ്റുകളും പിന്തുണയ്ക്കാത്തതിനാല്‍ അവയൊക്കെ ചിലപ്പോള്‍ കണ്‍വെര്‍ട്ട് ചെയ്ത് വേണം മൊബൈലിലേക്ക് സേവ് ചെയ്യാന്‍.അതുപോലെ ഇവ കോപ്പി ചെയ്യാനും ഏറെ സമയമെടുക്കും.
ഇതിനൊരു എളുപ്പവഴിയാണ് വീഡിയോകള്‍ മൊബൈലിലേക്ക് സ്ട്രീം ചെയ്യുക എന്നത്. ഇത് വഴി കംപ്യൂട്ടറിലെ വീഡിയകളും പാട്ടുകളുമൊക്കെ മൊബൈലില്‍ കാണാനും കേള്‍ക്കാനുമാകും. Plex എന്ന ഫ്രീ വെയര്‍ ഇതിനായി ഉപയോഗപ്പെടുത്താം.
ലോക്കല്‍ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുന്ന ഈ സര്‍വ്വീസ് ഇന്റര്‍നെറ്റ് ഉപയോഗം അമിതമാക്കുമെന്നും ഭയപ്പെടേണ്ട. ആദ്യം Plex Media Server കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. സ്റ്റെപ്പ് ബൈ സ്റ്റെപ്പായി ഇത് കംപ്യൂട്ടറില്‍ ക്രമീകരിക്കാനാവും.
ഇനി വേണ്ടത് മൊബൈല്‍ ഡിവൈസില്‍ ഉപയോഗിക്കാനുള്ള ഒരു പ്ലെയറാണ്. അതിന് MX Player ഉപയോഗിക്കാം. അവസാനമായി MediaHouse എന്നൊരു ആപ്ലിക്കേഷന്‍ കൂടി വേണം. Plex Media Server ല്‍ വീഡിയോ സെലക്ട് ചെയ്യുക.
https://plex.tv/downloads