കംപ്യൂട്ടറില്‍ സപ്പോര്‍ട്ട് ചെയ്യാത്ത ഗെയിം കളിക്കാം


പുതിയ ഹൈടെക് ഗെയിമുകളൊക്കെ മികച്ച കംപ്യൂട്ടര്‍ ശേഷി ആവശ്യപ്പെടുന്നവയാണ്. വന്‍ വില കൊടുത്തുവാങ്ങുന്ന കംപ്യൂട്ടറുകളില്‍ മാത്രം സപ്പോര്‍ട്ടാവുന്ന കിടിലന്‍ ഗെയിമുകള്‍ ഒട്ടേറെയുണ്ട്. ഡെല്‍റ്റ ഫോഴ്സ് പോലുള്ള ഗെയിമുകളൊക്കെ മികച്ച ഗ്രാഫിക് കാര്‍ഡുകള്‍ ആവശ്യമുള്ളവയാണ്.
പലപ്പോഴും ഇത്തരം ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്ലേ ചെയ്യാന്‍ നോക്കുമ്പോഴാവും ഗ്രാഫിക്സ് കാര്‍ഡ് നോട്ട് സപ്പോര്‍ട്ടഡ് എന്ന് കാണിക്കുക.
ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ ഗെയിമുകള്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രയോഗിച്ച് നോക്കാവുന്ന ഒരു വിദ്യയാണ് ഇവിടെ പറയുന്നത്.
ഇത് ചെയ്യാന്‍ ആദ്യം 3D-Analyze ഡൗണ്‍ലോഡ് ചെയ്യുക
http://games.softpedia.com/get/Tools/3D-Analyze.shtml
(പഴയ ഗെയിമുകളില്‍ ഇത് ചിലപ്പോള്‍ വര്‍ക്കാവില്ല. എങ്കില്‍ പഴയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക)
ഡൗണ്‍‌ലോഡ് ചെയ്ത് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക. വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ Run as Administrator എടുക്കുക.
പ്രോഗ്രാമില്‍ സെലക്ട് എടുത്ത് ഗെയിമിന്‍റെ പ്രധാന .exe ഫയല്‍ സെലക്ട് ചെയ്യുക.
DirectX Device ID സെക്ഷനില്‍ VendorID എന്നതില്‍ 4318 എന്നും, DeviceID എന്നിടത്ത് 816 എന്നോ 592 എന്നോ ടൈപ്പ് ചെയ്ത് നല്കുക.

ഇവ വര്‍ക്കാവാതെ വന്നാല്‍ VendorID – 4098എന്നും, DeviceID – 20812 അല്ലെങ്കില്‍ 20040 എന്നും നല്കുക.
ഇനി റണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഗെയിം പ്ലേ ചെയ്യുക. ഗെയിം സ്ലോ ആയി അനുഭവപ്പെട്ടാല്‍ Performance section ല്‍ Force windowed mode എന്നത് ചെക്ക് ചെയ്ത് നല്കുക.

Comments

comments