പാട്ട്കേള്‍ക്കാം ഗൂഗിള്‍ ഡ്രൈവില്‍ നിന്ന്…


DriveTunes - Compuhow.com
ഗൂഗിളിന്‍റെ ഫ്രീ സ്റ്റോറേജ് സംവിധാനമായ ഡ്രൈവ് ഫയലുകള്‍ സൂക്ഷിക്കാന്‍ മാത്രമല്ല മറ്റ് പലകാര്യങ്ങള്‍ക്കും ഉപയോഗിക്കാം. ചെറിയ വെബ്സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യാന്‍ ഡ്രൈവ് ഉപയോഗിക്കുന്നുണ്ട്. അതുപോലൊരു ഉപയോഗമാണ് ഡ്രൈവില്‍ സ്റ്റോര്‍ ചെയ്ത പാട്ടുകള്‍ കേള്‍ക്കുക എന്നത്. കയ്യില്‍ ഒരു പാട് പാട്ടുകളുണ്ടെങ്കില്‍ അവ ഡ്രൈവിലേക്ക് അപ് ലോഡ് ചെയ്യുക. തുടര്‍ന്ന് അവ ഡയറക്ടായി പ്ലേ ചെയ്യാം. ഇതിന് DriveTunes എന്ന ക്രോം എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
DriveTunes ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ നിങ്ങളുടെ അക്കൗണ്ട് ഓതറൈസ് ചെയ്യാന്‍ ആവശ്യപ്പെടും. അത് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ സോങ്ങ് കളക്ഷന്‍ DriveTunes ല്‍ കാണാനാവും. പാട്ട് പ്ലേചെയ്യാന്‍ പാട്ടില്‍ ക്ലിക്ക് ചെയ്ത് മള്‍ട്ടിമീഡിയ ടൂള്‍ബാറിലെ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
പ്ലേ , പോസ് ബട്ടണുകള്‍ ഇതിലുണ്ടാകും. ഷഫിള്‍ ഒപ്ഷനും ഇതിലുണ്ട്.
പാട്ടുകള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറിലെല്ലാം സേവ് ചെയ്യാതെ എവിടെനിന്നും കേള്‍ക്കാനുള്ള അവസരമാണ് ഗൂഗിള്‍ ഡ്രൈവ് ഇതിലൂടെ നല്‍കുന്നത്.

ഡൗണ്‍ലോഡ്

Comments

comments