ആന്‍ഡ്രോയ്ഡില്‍ മ്യൂസിക് ഡ്രോപ് ബോക്സ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ നിന്ന്…


ആന്‍ഡ്രോയ്ഡ് ഫോണില്‍ സ്ഥലപരിമിതി അനുഭവപ്പെടുന്നുണ്ടോ. വീഡിയോകളും, പാട്ടുകളുമൊക്കെ കുത്തി നിറച്ച് ഫോണില്‍ സ്ഥലമില്ലാത്ത അവസ്ഥയാണോ. എങ്കില്‍ ആ പ്രശ്നം മറികടക്കാനുള്ള മാര്‍ഗ്ഗമാണ് ക്ലൗഡ് സര്‍വ്വീസ് ഉപയോഗിക്കുന്നത്

CloudAmpz എന്ന ആപ്പ് ഉപയോഗിച്ചാല്‍ ക്ലൗഡ് സര്‍വ്വീസുകളില്‍ നിന്ന് നേരിട്ട് മ്യൂസിക് സ്ട്രീം ചെയ്യാനാവും. ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ് ബോക്സ്, ബോക്സ് എന്നിവയില്‍ ഈ അപ്പ് പ്രവര്‍ത്തിപ്പിക്കാനാവും. ഫ്രീ, പെയ്ഡ് വേര്‍ഷനുകളില്‍ ഇത് ലഭ്യമാണ്.
ആദ്യം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.ഇത് റണ്‍ ചെയ്യുമ്പോള്‍ ക്ലൗഡ് സര്‍വ്വീസുകളുടെ ഒപ്ഷനുകള്‍ കാണാം. അവ സെല്ക്ട് ചെയ്ത് ലോഗിന്‍ ചെയ്യുക.
Cloud music - Compuhow.com
Explore button ക്ലിക് ചെയ്താല്‍ പ്ലേലിസ്റ്റ് കാണാനാവും. ഇവ ഡൗണ്‍ലോഡ് ചെയ്യാതെ നേരിട്ട് പ്ലേ ചെയ്യാം. ബാന്‍ഡ് വിഡ്ത് ഒരു പ്രശ്നമല്ലെങ്കില്‍ ധൈര്യമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.

DOWNLOAD

Comments

comments