മ്യൂസിക് പ്ലെയര്‍‌ ഉപയോഗിക്കാതെ പാട്ട് കേള്‍ക്കണോ?


കംപ്യൂട്ടറില്‍ മീഡിയ പ്ലെയറോ, വി.എല്‍.സിയോ മറ്റേതെങ്കിലും പ്ലെയറോ ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ എന്തെങ്കിലും പ്രശ്നം മൂലം ഇവയൊന്നും പ്ലേ ആവുന്നില്ലേ? നിങ്ങള്‍ക്ക് പാട്ട് കേള്‍ക്കുകയും ചെയ്യണം. അതിനുള്ള വഴിയാണ് ഇവിടെ പറയുന്നത്.

ആദ്യം ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്ത് എം.പി ത്രി ഫയലുകള്‍ അതിലേക്കിടുക.
ക്രോം തുറന്ന് അതില്‍ ഫോള്‍ഡറിന്‍റെ പാത്ത് ടൈപ്പ് ചെയ്യുക. (ഉദാ. C:/compuhow/Music/)
Music play - Compuhow.com
ഇപ്പോള്‍ ഫോള്‍ഡറിലെ ഫയലുകള്‍ ക്രോമില്‍ കാണാനാവും.
മ്യൂസിക് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open Link in New Tab ല്‍ ക്ലിക്ക് ചെയ്യുക.

Music play - Compuhow.com

പുതിയൊരു ടാബ് തുറന്ന് വരുന്നതില്‍ നിങ്ങള്‍ക്ക് പാട്ട് കേള്‍ക്കാനാവും.
ഏറ്റവും എളുപ്പവഴിയില്‍ പാട്ട് കംപ്യൂട്ടറില്‍ പ്ലേ ചെയ്യാനുള്ള ഒരു വഴിയാണിത്.

Comments

comments