Plagiarisma കോപ്പിയടി കണ്ടുപിടിക്കാം…


ഒരേ സ്വഭാവമുള്ള സൈറ്റുകള്‍ ദിനം പ്രതി സന്ദര്‍ശിക്കുന്നവര്‍ പലപ്പോഴും ഒരേ കണ്ടന്റ് തന്നെ പല സൈറ്റുകളില്‍ കാണാറുണ്ടാവും. മറ്റു സൈറ്റുകളില്‍ നിന്ന് മാറ്റര്‍ അതേ പടി കോപ്പി പേസ്റ്റ് ചെയ്ത് സൈറ്റ് നടത്തുന്ന വിരുതന്മാര്‍ ഏറെയുണ്ട്. ഇത്തരം കോപ്പിയടി സംശയം ഏതെങ്കിലും ടെക്സ്റ്റ് ഭാഗത്തെ സംബന്ധിച്ച് തോന്നിയാല്‍ അത് പരിശോധിക്കാവുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് Plagiarisma.
ഏതെങ്കിലും മാറ്റര്‍ ചെക്ക് ചെയ്യാന്‍ സൈറ്റില്‍ പോയി മാറ്റര്‍ കോപ്പി ചെയ്ത് Plagiarisma സൈറ്റില്‍ പേസ്റ്റ് ചെയ്യുക. Check for Duplicate content എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഇത് അനലൈസ് ചെയ്ത് ഇതേ മാറ്റര്‍ വേറെ എവിടെയെങ്കിലും പബ്ലിഷ് ചെയ്തിട്ടുണ്ടോ എന്ന് കാണിച്ചു തരും. വേര്‍ഡ് കൗണ്ട്, യുണീഖ് സെന്റന്‍സുകളുടെ എണ്ണം, ഒറിജിനാലിറ്റി ശതമാനം എന്നിവയും റിസള്‍ട്ടായി ലഭിക്കും. HTML, DOC, DOCX, RTF, TXT, ODT ,PDF എന്നീ ഫോര്‍മാറ്റുകളെ ഈ സര്‍വ്വീസ് പിന്തുണക്കും.Synonymizer എന്ന സൈറ്റില്‍ ലഭിക്കുന്ന ടൂളുപയോഗിച്ച് സെന്റന്‍സുകളെ റീ റൈറ്റ് ചെയ്യുകയും, വേര്‍ഡുകളെ റിപ്ലേസ് ചെയ്യുകയും ചെയ്ത് പുതിയ മാറ്റര്‍ തയ്യാറാക്കുകയും ചെയ്യാം.
സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇത് ഉപയോഗപ്പെടുത്താം. എന്നാല്‍ രജിസ്റ്റര്‍ ചെയ്താല്‍ കൂടുതല്‍ സര്‍വ്വീസ് സൗകര്യങ്ങള്‍ ലഭിക്കും.
https://plagiarisma.net

Comments

comments