ഒടുക്കം പിഗ്മാന്‍ വരുന്നു


Pigman Malayalam movie - Keralacinema.com
ഷൂട്ടിംഗ് തുടങ്ങി കാലമേറെയായിട്ടും തീരാത്തൊരു ചിത്രമാണ് പിഗ്മാന്‍. തകരച്ചെണ്ട സംവിധാനം ചെയ്ത അവിര റെബേക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബ്യൂട്ടിഫുള്‍ പോലുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ അത്തരം ചിത്രങ്ങളില്‍ ആകൃഷ്ടനായ ജയസൂര്യ പിഗ്മാനെ തഴയുകയായിരുന്നുവെന്നാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍ നീണ്ട കാലത്തെ ഇടവേളക്ക് ശേഷം പിഗ്മാന്‍ പ്രദര്‍ശനത്തിനെത്തുന്നു. എന്‍ പ്രഭാകരനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നായികയായി വേഷമിടുന്നത് രമ്യ നമ്പീശന്‍. വിദ്യാസമ്പന്നനായി ഒരു ചെറുപ്പക്കാരന്‍ പന്നിവളര്‍ത്ത് കേന്ദ്രത്തില്‍ വന്ന് പെടുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ജയസൂര്യയുടെ വ്യത്യസ്ഥമായ ഒരു വേഷം ഈ ചിത്രത്തിലൂടെ കാണാം.

Comments

comments