വിന്‍ഡോസ് 8 ല്‍ പിക്ചര്‍ പാസ് വേഡ്


വിന്‍ഡോസ് 8 ല്‍ ലോഗിന്‍ ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ പുതുമയുള്ള സംവിധാനമാണിത്. പാസ് വേഡ് നല്കി ലോക്ക് ചെയ്ത സിസ്റ്റം ഓപ്പണ്‍ ചെയ്യുന്നതിന് പകരം ഒരു പാറ്റേണ്‍ വരച്ച് ലോഗിന്‍ ചെയ്യുന്ന രീതിയാണിത്. ഇതിന്‍റെ മെച്ചമെന്നത് പാസ് വേഡുപോലെ മോഷ്ടിക്കപെടില്ല എന്നതാണ്.
ഇത് എങ്ങനെ നിര്‍മ്മിക്കാമെന്ന് നോക്കാം.
ആദ്യം Search and Settings പാനലില്‍ പോയി Change pc settings എന്നത് സെലക്ട് ചെയ്ത് Users ടാബ് എടുക്കുക.
create a picture password ല്‍ ക്ലിക്ക് ചെയ്യുക.

ഒരു ചിത്രം നിങ്ങള്‍ക്ക് പാസ് വേഡായി സെലക്ട് ചെയ്യാം.
ചിത്രം സെലക്ടായ ശേഷം പാറ്റേണ്‍ വരക്കണം. മൂന്ന് തവണ ഇത് വരക്കണം.

സിസ്റ്റം കൃത്യമായി മനസിലാക്കുന്നതിനാണ് ഇത് ആവര്‍ത്തിക്കുന്നത്.
ഇത് വിജയകരമായി ചെയ്താല്‍ പാസ് വേഡ് സെറ്റ് ചെയ്യപ്പെടും. അടുത്ത തവണ ലോഗിന്‍ ചെയ്യാന്‍ ഇത്തരത്തില്‍ ചെയ്താല്‍ മതി. അഥവാ പിക്ചര്‍ പാസ് വേഡുപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ ടെക്സ്റ്റ്പാസ് വേഡ് ഉപയോഗിച്ചാല്‍ മതി.

Comments

comments