പിക്ചര്‍ കംപ്രഷന്‍


നിങ്ങള്‍ ഒരു ബ്ലോഗോ, സൈറ്റോ നടത്തുന്നുണ്ടെങ്കില്‍ അത് മികച്ച രീതിയില്‍ സ്വീകാര്യമാകുന്നതിന് പ്രധാനമായി ഒരു കാര്യമാണ് വേഗത്തില്‍ ലോഡ് ചെയ്യുക. ലോഡ് ചെയ്യാന്‍ ഏറെ നേരം എടുക്കുന്ന സൈറ്റുകളോട് ആളുകള്‍ക്ക് വലിയ താല്പര്യം കാണാനിടയില്ല. വേഗത്തിലുള്ള പേജ് ലോഡിങ്ങിന് പലകാര്യങ്ങള്‍, അതായത് സെര്‍വര്‍ സ്പീഡ് പോലുള്ള കാര്യങ്ങളുണ്ടെങ്കിലും ഒരു പ്രധാന ഘടകമാണ് ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളുടെ സൈസ്. വലിയ ഇമേജ് സൈസുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ പേജ് ലോഡിങ്ങ് വൈകും. എന്നാല്‍ എഡിറ്ററുകളില്‍ സൈസ് കുറയ്ക്കുമ്പോള്‍ ക്ലാരിറ്റി നഷ്ടമാവാനും ഇടയുണ്ട്. ഇതിന് പരിഹാരമായി ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Caesium.

ഇത് ഉപയോഗിച്ച് ക്ലാരിറ്റി നഷ്ടമാകാതെ തന്നെ ചിത്രങ്ങള്‍ സൈസ് കുറയ്ക്കാന്‍ സാധിക്കും.ഓപ്പണ്‍സോഴ്സില്‍ ലഭ്യമാവുന്ന ഈ ടൂളുപയോഗിച്ചാല്‍ നിങ്ങളുടെ സിസ്റ്റത്തിലെ ചിത്രങ്ങളുടെ സൈസും കുറച്ച് ഹാര്‍ഡ് ഡിസ്ക് സ്പേസ് ലാഭിക്കാം.
Download

Comments

comments