PicPick സ്ക്രീന്‍ഷോട്ട് മേക്കര്‍


കംപ്യൂട്ടര്‍ സംബന്ധിച്ച് എഴുതുന്നവര്‍ക്കും, പഠനസഹായികള്‍ തയ്യാറാക്കുന്നവര്‍ക്കുമൊക്കെയാണ് സാധാരണ സ്ക്രീന്‍ഷോട്ട് മേക്കറുകള്‍ ആവശ്യമായി വരുക. ഒട്ടേറെ ഒപ്ഷനുകളുള്ള പ്രൊഫഷണല്‍ സ്ക്രീന്‍ ഷോട്ട് മേക്കറുകള്‍ ഇന്ന് ധാരാളമുണ്ട്. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ഒരു സ്ക്രീന്‍ ഷോട്ട് മേക്കറാണ് PicPick. വിന്‍ഡോസ് ഓഫിസിന് സമാനമായി ഇന്‍റര്‍ഫേസാണ് ഈ ആപ്ലിക്കേഷന് ഉള്ളത്. സിസ്റ്റം ട്രേയിലെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഇത് ആക്ടിവാക്കാം.

ഫുള്‍സ്ക്രീന്‍, ആക്ടിവ് വിന്‍ഡോ, സ്ക്രോളിങ്ങ് വിന്‍ഡോ, ഫ്രീ ഹാന്‍ഡ് തുടങ്ങിയ ഒപ്ഷനുകള്‍ ഇതില്‍ ലഭിക്കും.
ഹോം,വ്യു എന്നീ മെനു ഈ ആപ്ലിക്കേഷനില്‍ കാണാം. വ്യുവില്‍ സൂം ഇന്‍, സൂം ഔട്ട്, തമ്പ് നെയില്‍ ഒപ്ഷന്‍ എന്നിവ ഇതിലുണ്ട്. ഹോം മെനുവില്‍ കോപ്പി, പേസ്റ്റ് തുടങ്ങിയ ഒപ്ഷനുകളുണ്ട്.
ഇന്‍വെര്‍ട്ട്, ഗ്രേ സ്കെയില്‍, പിക്സലേറ്റ്, ഫ്രെയിം, ബ്ലര്‍, ഷാര്‍പ്പന്‍, കളര്‍ ബാലന്‍സ് തുടങ്ങിയ ഇഫക്ടുകള്‍ ഇതിലുപയോഗിക്കാം.
www.picpick.org/

Comments

comments