വാട്ടര്‍ മാര്‍ക്കിംഗ് എളുപ്പത്തിലാക്കാം – PhotoMarks.


ബ്ലോഗ്, വെബ്സൈറ്റ് പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അനധികൃത ഷെയറിങ്ങിന്‍റെ കേന്ദ്രങ്ങളാണല്ലോ ! അതായത് ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും അനുവാദം കൂടാതെ തങ്ങളുടെ സൈറ്റുകളിലേക്ക് ആഡ് ചെയ്യാന്‍ പലരും മടി കാണിക്കാറില്ല. ചിലപ്പോള്‍ വളരെ പ്രാധാന്യമുള്ള ചിത്രങ്ങളൊക്കെ പലര്‍ക്കും ഇത്തരത്തില്‍ കൈമോശം വന്നുപോകും. ഇതിനൊരു പോംവഴിയെന്നത് ചിത്രങ്ങളില്‍ വാട്ടര്‍ മാര്‍ക്ക് ചെയ്യുക എന്നതാണ്.
Photomarks - Compuhow.com
എളുപ്പം തിരിച്ചറിയാത്ത വിധത്തിലോ, അതല്ല കടുത്ത നിറങ്ങളിലോ ചിത്രങ്ങളുടെ ഉടമസ്ഥത ആലേഖനം ചെയ്യാം.
ഇന്‍റര്‍നെറ്റില്‍ ഓണ്‍ലൈനായും, അല്ലാതെയും ഒട്ടേറെ വാട്ടര്‍ മാര്‍ക്കിംഗ് പ്രോഗ്രാമുകള്‍ ലഭ്യമാണ് . അവയില്‍ മികച്ച ഒന്നാണ് PhotoMarks. വിന്‍ഡോസ് എക്സ്,പി മുതലുള്ള വേര്‍ഷനുകളില്‍ ഇത് റണ്‍ ചെയ്യും.

പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുമ്പോള്‍ ഒരു വിസാര്‍ഡ് വരികയും ട്യൂട്ടോറിയലുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇമേജുകള്‍ ബാച്ച് കണ്‍വെര്‍ഷന്‍ ചെയ്യാനാണ് ഇത് ഏറെ ഉപകാരപ്പെടുക.
ആദ്യം ചിത്രം ആഡ് ചെയ്യുക. ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴിയോ, Add photos ല്‍ ക്ലിക്ക് ചെയ്തോ ചിത്രം എടുക്കാം.

രണ്ടാം ഘട്ടം എഡിറ്റിംഗാണ്. ഫില്‍റ്ററുകള്‍ ആഡ് ചെയ്താണ് ഇത് സാധിക്കുക. ലോഗോ, ഫ്രെയിംസ്, ക്രോപ്പ്, ടെക്സ്റ്റ്, റിസൈസ് തുടങ്ങിയ ഒപ്ഷനുകള്‍ ഇതിലുണ്ട്.
ഫയലുകള്‍ ബള്‍ക്കായി റിനെയിം ചെയ്യാനും ഇതില്‍ സാധ്യമാണ്. മുപ്പത് ദിവസത്തെ ഫ്രീ ട്രയല്‍ വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാം.

http://www.bitscoffee.com/photomarks/

Comments

comments