PhotoJoiner ഫോട്ടോകള്‍ ഒരുമിച്ചാക്കാം


പല ഫോട്ടോകള്‍ ഒന്നിച്ച് ചേര്‍ത്ത് ഒറ്റ ഫോട്ടോയാക്കണോ? കൊളാഷുകള്‍ ഉണ്ടാക്കാന്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കാതെ തന്നെ സാധിക്കുന്ന ഒരു പ്രോഗ്രാമാണ് PhotoJoiner. ഇത് ഒരു ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ്. ഈ സൈറ്റില്‍ പോയി Upload Photos എന്നിടത്ത് ക്ലിക്ക് ചെയ്ത് ചിത്രങ്ങള്‍ സെലക്ട് ചെയ്യുക.
Photo joiner - Compuhow.com

വെര്‍ട്ടിക്കലായാണോ, ഹോറിസോണ്ടലായാണോ ചിത്രങ്ങള്‍ വേണ്ടത് എന്നും സെല്ക്ട് ചെയ്യാം. ആവശ്യമുള്ളത്ര ചിത്രങ്ങള്‍‌ ലോഡ് ചെയ്താല്‍ അവ വേണമെങ്കില്‍ ഓര്‍ഡര്‍ മാറ്റി അറേഞ്ച് ചെയ്യാം.
തുടര്‍ന്ന് Join Photos എന്നതില്‍ ക്ലിക്ക് ചെയ്യു. ഉടന്‍തന്നെ ഒരുമിച്ചാക്കിയ ചിത്രം പ്രത്യക്ഷപ്പെടും. ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ് സേവ് ഒപ്ഷനെടുത്ത് ചിത്രം കംപ്യൂട്ടറിലേക്ക് സേവ് ചെയ്യാം.

മാര്‍ജിന്‍ കളര്‍, ചിത്രങ്ങള്‍ തമ്മിലുള്ള ഗ്യാപ്പ് എന്നിവയൊക്കെ സെറ്റ് ചെയ്യാം. ഈ സര്‍വ്വീസ് ഉപയോഗിക്കാന്‍ രജിസ്ട്രേഷന്‍ വേണ്ട എന്നതാണ് പ്രധാന പ്രത്യേകത.

www.photojoiner.net

Comments

comments