ഫോട്ടോഷൈന്‍ – ഫോട്ടോ ഡിസൈന്‍ ചെയ്യാം


ഡിജിറ്റല്‍ ക്യാമറകളൊക്കെ ഇന്ന് ഏറെ ജനകീയമായവയാണ്. ചിത്രങ്ങളെടുക്കുക മാത്രമല്ല ഇവ പ്രിന്‍റെടുക്കുക കൂടി ചെയ്യേണ്ടതുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ നേരെ പ്രിന്‍റെടുത്താല്‍ അവയ്ക്ക് മികച്ച കാഴ്ച ഉണ്ടാകണമെന്നില്ല. ഏതെങ്കിലും ഇമേജ് എഡിറ്ററിലിട്ട് ലൈറ്റും, കോണ്‍ട്രാസ്റ്റുമൊക്കെ അഡ്ജസ്റ്റ് ചെയ്ത ശേഷം പ്രിന്റ് ചെയ്താലേ ചിത്രം മികച്ച രീതിയിലാവൂ.
എന്നാല്‍ ചിത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് പ്രിന്റെടുക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല.അത്യാവശ്യം കലാഭിരുചിയും ഫോട്ടോഎഡിറ്റിങ്ങില്‍ പരിജ്ഞാനവും ഉള്ളവര്‍ക്കേ അത് സാധിക്കൂ. എന്നാല്‍ അതിന് വേണ്ടി പൈസ മുടക്കാതെ സ്വയം കാര്യം സാധിക്കണമെന്നുള്ളവര്‍ക്ക് സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ ഇത്തരത്തില്‍ ഫോട്ടോകള്‍ ഡിസൈന്‍ ചെയ്യാം. ആല്‍ബങ്ങള്‍ക്കും മറ്റുമായി മികച്ച രീതിയില്‍ ഇതുപയോഗിച്ച് ഡിസൈനിംഗ് നടത്താം.
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനാവും. പ്രോഗ്രാം ഓപ്പണ്‍ ചെയ്ത് ചിത്രം അപ് ലോഡ് ചെയ്യുക. ഒരു തീമും, ടെംപ്ലേറ്റും സെലക്ട് ചെയ്യുക. ചിത്രത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇഫക്ടുകള്‍ ആഡ് ചെയ്യാം.

ഫോട്ടോഷോപ്പിലും മറ്റും ഏറെ നേരം ചെലവഴിച്ച് കഷ്ടപ്പെട്ട് ഫോട്ടോകള്‍ ഡിസൈന്‍ ചെയ്യുന്നവര്‍ക്ക് ഫോട്ടോഷൈന്‍ ട്രൈ ചെയ്ത് നോക്കാവുന്നതാണ്.
ട്രയല്‍ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക.

http://photoshine.soft32.com/

Comments

comments