പേഴ്സണലൈസ്ഡ് ക്യുആര്‍ കോഡ് എങ്ങനെ നിര്‍മ്മിക്കാം.‌


ബാര്‍കോഡുകള്‍ക്ക് ശേഷം വിപ്ലവം സൃഷ്ടിച്ച ഒരു എന്‍ക്രിപ്ഷന്‍ മെത്തേഡാണല്ലോ ക്യു.ആര്‍ കോഡ്. ക്രോസ് വേര്‍ഡ് പസില്‍ പോലുള്ള ചതുരാകൃതിയിലുള്ള ചിത്രമാണ് ഇത്. സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരത്തോടെയാണ് ക്യ.ആര്‍ കോഡ് ഇത്രത്തോളം ജനപ്രിയമായത്.
ക്യൂ ആര്‍ കോഡുകള്‍ ക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഏറെ സൈറ്റുകള്‍ ഇന്ന് ലഭ്യമാണ്. അത്തരമൊന്നാണ് ഇത്.
VISIT SITE

ഇതില്‍ ക്യ.ആര്‍ കോഡ് ഡ്രോപ്പ്ഡൗണ്‍ ബോക്സ് സെക്ട് ചെയ്ത് കോളങ്ങളില്‍ പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ നല്കുക. ക്യു.ആര്‍ കോഡിന്റെ വലിപ്പത്തിനനുസരിച്ചാണ് ഉള്‍ക്കൊള്ളാവുന്ന ഡാറ്റയുടെ അളവ്.
ഇങ്ങനെ ക്രിയേറ്റ് ചെയ്ത ക്യു.ആര്‍ കോ‍ഡിനെ പേഴ്സണലൈസ് ചെയ്ത് കളറിലും മറ്റും മാറ്റം വരുത്താം. ഡിഫോള്‍‌‌ട്ടായി ബ്ലാക്ക് ആന്‍ഡ് വൈറ്റാണ് ക്യ.ആര്‍ കോഡിന്റേത്.‌

കളര്‍ നല്കാന്‍ഉചിതമായ ടെക്നിക് ഗ്രേഡിയന്റ് നല്കുകയാണ്. ഇതിന് ഇമേജ് എഡിറ്റര്‍(ഫോട്ടോഷോപ്പ്,ജിമ്പ്) എടുത്ത് കളര്‍ ഗ്രേഡിയന്റ് ക്രിയേറ്റ് ചെയ്യുക. ക്യുആര്‍ ഡൗണ്‍ലോഡ‍് ചെയ്ത് ക്യുആര്‍ കോഡ് മാസ്ക് ചെയ്യുക. അതുപോലെ ലോഗോയും കോഡില്‍ ഇന്‍സെര്‍ട്ട് ചെയ്യാം. highest error correction setting ഒപ്ഷന്‍ ആദ്യം ചെയ്ത വെബ് ആപ് സെറ്റിങ്ങില്‍ ചെയ്തിരിക്കണം. ലോഗോ സെന്ററിലാവാന്‍ ശ്രദ്ധിക്കുക.

Comments

comments