ശതമാനം കാണാം…ഈസിയായി….


റിപ്പോര്‍ട്ടുകളും, കണക്ക് സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ആവശ്യം വരാറുള്ള ഒന്നാണ് ശതമാനക്കണക്ക്. സ്കൂളിലെ വിജയത്തോത് അളക്കാനും, വില്പന കണക്ക് കൂട്ടാനുമൊക്കെ ഇത് ആവശ്യം വരും. കാല്‍ക്കുലേറ്ററില്‍ അടിച്ച് നോക്കി ശതമാനം കണ്ടെത്താം. അല്ലെങ്കില്‍ എക്സലില്‍ കാല്‍ക്കുലേഷന്‍ നല്കി ശതമാനം കൃത്യമായി കാണാം.
Percentage calculator - Compuhow.com
എന്നാല്‍ സാമ്പത്തികമായ റിപ്പോര്‍ട്ടുകളും മറ്റും തയ്യാറാക്കുകയോ, മറ്റ് വിശദാംശങ്ങള്‍ തയ്യാറാക്കുകയോ ചെയ്യുമ്പോള്‍ എളുപ്പത്തില്‍ ശതമാനം കണ്ടെത്താന്‍‌ സഹായിക്കുന്ന ഓണ്‍ലൈന്‍ സര്‍വ്വീസുകളുണ്ട്. ശതമാനം കണക്ക് കൂട്ടി തലപെരുക്കുന്നവര്‍ക്ക് ഒരാശ്വാസമായിരിക്കും ഇത്തരം ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍.

ഇത്തരത്തിലൊരു വെബ്സര്‍വ്വീസാണ് percentagecalculator. പലപ്പോഴും ഏറെ സമയം ചെലവിടേണ്ടി വരുന്ന ഡിക്രീസ്, ഇന്‍ക്രീസ് തോതുകളുടെ ശതമാനക്കണക്ക് കാണാന്‍ ഇതില്‍ ഏതാനും സെക്കന്‍ഡുകള്‍ മതി. കണക്കില്‍ പ്രത്യേകിച്ച് യാതൊരു പ്രാഗത്ഭ്യവുമില്ലാത്തവര്‍ക്കും നിസാരമായി വളരെ കണിശമായി കാര്യങ്ങള്‍ ചെയ്യാമെന്നര്‍ത്ഥം.

http://www.percentagecalculator.net/

Comments

comments