കംപ്യൂട്ടറില്‍ ലോഗിന്‍ ചെയ്യാന്‍ പെന്‍ഡ്രൈവ് …ഉപയോഗം സുരക്ഷിതമാക്കാം


കംപ്യൂട്ടര്‍ ഉപയോഗത്തിലെ സുരക്ഷ പ്രശ്നങ്ങളുണ്ടാക്കുന്ന ഈ കാലത്ത് ഏറെ ശ്രദ്ധ ആവശ്യമുണ്ട്. ഫയലുകള്‍ മോഷ്ടിക്കപ്പെടുക, അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തുക തുടങ്ങി പല പ്രശ്നങ്ങളും ഇന്ന് സാധാരണമാണ്. കംപ്യൂട്ടര്‍ സുരക്ഷക്കായി വലിയ പാസ് വേഡുകള്‍ ക്രിയേറ്റ് ചെയ്താലും അത് വലിയ സുരക്ഷയൊന്നും നല്കാനിടയില്ല.
എന്നാല്‍ നിങ്ങളുടെ സിസ്റ്റത്തില്‍ പുറമേ നിന്നുള്ളവര്‍ തകരാറുകള്‍ വരുത്താതെയും, ഉപയോഗിക്കാതെയുമിരിക്കാന്‍ ചെയ്യാവുന്ന ഒരു മാര്‍ഗ്ഗമുണ്ട്. Rohos Logon Key എന്ന പ്രോഗ്രാമുപയോഗിക്കുകയാണ് അത്.
നിങ്ങളുടെ യു.എസ്.ബി ഡ്രൈവ് ലോഗിന്‍ കാര്‍ഡായി ഉപയോഗിക്കുന്ന ഓതന്‍റിക്കേഷന്‍ ആപ്ലിക്കേഷനാണ് ഇത്. യു.എസ്. ബി ഡ്രൈവ് സിസ്റ്റത്തില്‍ കണക്ട് ചെയ്താല്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയും, അത് മാറ്റിയാല്‍ ലോക്കാവുകയും ചെയ്യും.


പാസ് വേഡുകളൊന്നും ഓര്‍മ്മിച്ച് വെയ്കാതെ ലോഗിന്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. നിങ്ങള്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യു.എസ്.ബി കണക്ട് ചെയ്യാനാവശ്യപ്പെടും. ലോഗിന്‍ പാസ് വേര്‍ഡ് നല്കി ഇത് സെറ്റ് ചെയ്യാം. ഇത് ഒഴിവാക്കാന്‍ ഡിസേബിള്‍ ചെയ്യുകയും ചെയ്യാം.
Rohos Logon ന് പെയ്ഡ് , ഫ്രീ വേര്‍ഷനുകളുണ്ട്.
http://www.rohos.com/products/rohos-logon-free/

Comments

comments