പെന്‍സ്‌കാനര്‍


ഒരു കാലത്ത് സ്‌കാനറുകള്‍ വലുതും കൈകാര്യം ചെയ്യാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുമായ ഉപകരണമായിരുന്നു. എന്നാല്‍ പെന്‍സ്‌കാനറുകളെ സംബന്ധിച്ച് വലുപ്പം ഒരു പ്രശ്‌നമേയല്ല. കൂടാതെ സ്റ്റോറേജ് ഫെസിലിറ്റിയും. Miiint എന്ന കമ്പനി മാര്‍ക്കറ്റിലിറക്കിയ സ്‌കാനറാണ് ചിത്രത്തില്‍. 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഇതിലുണ്ട്. 2 AA ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ജെപിഇജി ഫോര്‍മാറ്റില്‍ പേജുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കുകയും, യു.എസ്.ബി വഴി കംപ്യൂട്ടരുമായി ബന്ധിപ്പിക്കുകയും ചെയ്യാം. ഇന്‍ബില്‍റ്റ് ഡിസ്‌പ്ലേ സെലക്ട് ചെയ്തിരിക്കുന്ന റെസലൂഷന്‍, ബാറ്ററി ചാര്‍ജ്ജ്, മെമ്മറി സ്റ്റാറ്റസ് എന്നിവ കാണിക്കും.
300, 600 dpi, A4 സൈസ് സ്‌കാനിങ്ങ്, യു.എസ്.ബി 2.0 എന്നി സവിശേഷതകളില്‍ പെടുന്നു.

Comments

comments