ഓണ്‍ലൈന്‍ ഫോട്ടോകള്‍ ശേഖരിക്കാം Pelfind


ഓരോദിവസവും എത്ര ആയിരം ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലേക്ക് അപ് ലോഡ് ചെയ്യപ്പെടുന്നത്. ഇങ്ങനെ പുതിയ ചിത്രങ്ങള്‍ കാണുന്നതിന് സഹായിക്കുന്ന ഒരു സൈറ്റാണ് Pelfind. ഹോം പേജില്‍ പോയി സെര്‍ച്ച് ചെയ്താല്‍ ഓരോ കാറ്റഗറിയിലും പുതുതായി അപ് ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. ഗ്രിഡുകളായാണ് ഇതില്‍ ചിത്രം കാണുക. ഒറ്റ ക്ലിക്ക് വഴി ഈ ചിത്രങ്ങള്‍ മുഴുവന്‍ ഷെയര്‍ ചെയ്യാനും സാധിക്കും.
ഓരോ ചിത്രത്തിന്റെയും ഇമേജ് യു.ആര്‍.എല്‍ എളുപ്പത്തില്‍ കണ്ടെത്താം. സൈറ്റില്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്താല്‍ എളുപ്പത്തില്‍ നിങ്ങളുടെ ഇഷ്ട ചിത്രങ്ങള്‍ പേജില്‍ ചേര്‍ക്കുകയും അവയെ ഒരുമിച്ച് കാണാന്‍ സാധിക്കുകയും ചെയ്യും.

http://pelfind.com/

Comments

comments