പി.ഡി.എഫ് കണ്‍വെര്‍ഷന്‍ ഇമെയില്‍ വഴി


Pdf conversion - Compuhow.com
ക്രോമില്‍ ബില്‍റ്റ് ഇന്നായി പി.ഡിഎഫ് കണ്‍വെര്‍ട്ടര്‍ ഉണ്ട്. ഇതുപയോഗിച്ച് ഇമെയിലുകളും മറ്റും വേഗത്തില്‍ കണ്‍വെര്‍ട്ട് ചെയ്യാനാവും. എന്നാല്‍ ഫോണിലും മറ്റുമാണ് ജിമെയില്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത് സാധ്യമാകില്ല.

ഇതിന് പകരമായി ഓണ്‍ലൈന്‍ കണ്‍വെര്‍ട്ടറുകളേയോ, മറ്റ് ടൂളുകളേയോ ആശ്രയിക്കേണ്ടി വരും. എന്നാല്‍ വളരെ എളുപ്പത്തില്‍ ഇമെയില്‍ വഴി മെയിലും , അറ്റാച്ച്മെന്റുകളും പി.ഡി.എഫ് ആയി കണ്‍വെര്‍ട്ട് ചെയ്യാനാവും. ഇതിന് ചെയ്യേണ്ടത് pdfconvert@pdfconvert.me എന്ന അഡ്രസിലേക്ക് നിങ്ങളുടെ മെയില്‍ അയക്കുകയാണ്.

പ്ലെയിന്‍ ടെക്സ്റ്റ് മുതല്‍ എച്ച്.ടി.എം,എല്‍ വരെ ഇതിലൂടെ പി.ഡി.എഫ് ആക്കാനാവും. പവര്‍ പോയിന്റ്, വേഡ്, എക്സല്‍ ഫയലുകള്‍ അറ്റാച്ച് ചെയ്തിരിക്കുന്നത് കണ്‍വെര്‍ട്ട് ചെയ്യാന്‍ attachconvert@pdfconvert.me എന്ന അഡ്രസിലേക്ക് മെയില്‍ ചെയ്താല്‍ മതി. ഏതാനും സെക്കന്‍ഡുകള്‍ക്കകം റിപ്ലൈ ആയി കണ്‍വെര്‍ട്ട് ചെയ്ത ഫയല്‍ ലഭിക്കും.

ഇനി വെബ്പേജുകളാണ് പി.ഡി.എഫ് ആക്കേണ്ടതെങ്കില്‍ attachconvert@pdfconvert.me എന്ന അഡ്രസിലേക്ക് പേജ് യു.ആര്‍.എല്‍ മെയില്‍ ചെയ്യുക.

Comments

comments