Pazhamchollukal


Akathittal Purathariyam
അകത്തിട്ടാൽ പുറത്തറിയാം. ഉള്ളിലുള്ളത് ബാഹ്യപ്രകടനങ്ങളിലൂടെ മനസ്സിലാക്കാം.
Akathu Kathiyum Purathu Pathiyum
അകത്ത് കത്തിയും പുറത്ത് പത്തിയും. ദുഃസ്വഭാവം
Akappettal Panni Churayakka Thinnum
അകപ്പെട്ടാൽ പന്നി ചുരയ്ക്ക തിന്നും. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽപ്പെട്ടാൽ ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും.
Akam Puram Nannayi
അകം പുറം നന്നായി. മനസ്സ് നന്നായിരുന്നാൽ സൽപ്രവർത്തികൾ ചെയ്യാൻ കഴിയും.
Akaleyulla Bandhuvinekkal Nallathu Aduthulla Sathru
അകലെയുള്ള ബന്ധുവിനേക്കാൾ നല്ലത്‌ അടുത്തുള്ള ശത്രു. ആപദ്ഘട്ടത്തിൽ സമീപവാസികളേ സഹായത്തിന്നുതകൂ.
Akale Pokunnavane Arikathu Vilichal Arayakkathuttu Chetham
അകലെ പോകുന്നവനെ അരികത്തു വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം. അനാവശ്യകാര്യത്തിൽ ഇടപെട്ടാൽ നഷ്ടമെന്നർത്ഥം
Akkare Ninnal Pacha, Ikkare Ninnal Pacha
അക്കരെ നിന്നാൽ പച്ച, ഇക്കരെ നിന്നാൽ പച്ച. അകലത്തുള്ളതിനു കൂടുതൽ ആകർഷകത്വം തോന്നും. ഇക്കരെനിന്ന്‌ അക്കരയ്ക്കുപോയാൽ പിന്നെ ഇക്കരെയുള്ളത്‌ കൂടുതൽ ആകർഷകമായി തോന്നും.
Ankavum Kanam Thaliyumodikkam
അങ്കവും കാണാം താളിയുമൊടിക്കാം. ഒരു പ്രവൃത്തി കൊണ്ട് രണ്ടോ അതിലധികമോ ലക്ഷ്യങ്ങൾ നിറവേറ്റുക.
Angadippayyu Aalayil Nilkkilla
അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല. ശീലിച്ചതേ പാലിക്കൂ എന്നർത്ഥം.
Angadiyil Thottathinu Ammayodu
അങ്ങാടിയിൽ തോറ്റതിന്‌ അമ്മയോട്‌. ഒരുപാട് ആളുകളുടെ മുന്നിലോ അല്ലെങ്കിൽ കൂടുതൽ ശക്തരായവരുടെ അടുത്തോ ജയിക്കാനാകാതെ വരുമ്പോൾ ആ ദേഷ്യം
Anjile Valayathathu Ambathil Valayumo
അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ? കുട്ടിക്കാലത്ത് മനസ്സ് ഏതുവഴിക്കും തിരിക്കാം. പ്രായമായാൽ പ്രയാസമാണ്. Adayakkayanenkil Madiyil Vaykkam, Adayakkamaramayalo അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം, അടയ്ക്കാമരമായാലോ? ചെറുപ്രായത്തിൽ കുട്ടികളെ നിയന്ത്രിക്കാം. എന്നാൽ അവർ വലുതായാൽ അതിന് സാധിക്കില്ല. Adi Kondalum Ambalathil Kidakkanam അടി കൊണ്ടാലും അമ്പലത്തിൽ കിടക്കണം. പരിതസ്ഥിതികൾ മോശമായാലും വേണ്ടില്ല, സത്സമ്പർക്കം വേണം. Adi Kolla Pilla Padikkilla അടി കൊള്ളാ പിള്ള പഠിക്കില്ല. കുട്ടികളെ വേണ്ട ശിക്ഷ നൽകിത്തന്നെ വളർത്തണം. Attayepidichu Methayil Kidathiyal Athu Kidakkumo? അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കുമോ? പരിചിതമല്ലാത്ത സുഖഭോഗങ്ങൾ ആർക്കും ഇഷ്ടപ്പെടില്ല. ഒരാൾക്ക് സുഖമായത് മറ്റൊരാൾക്ക് സുഖമാകണമെന്നില്ല എന്നും ഇതുകൊണ്ട് ധ്വനിക്കുന്നു. Amma Veli Chadiyal Makal Mathil Chadum. അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും. അമ്മയുടെ സ്വഭാവം പെൺമക്കളെ ഏറ്റവുമധികം സ്വാധീനിക്കും. Ammayiyammayakku Aduppilum Thooram, Marumakalkku Valappilum Padilla. അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം, മരുമകൾക്ക് വളപ്പിലും പാടില്ല. നിയമങ്ങൾ അധികാരസ്ഥാനങ്ങളിലുള്ളവർക്ക് അനുകൂലമായിരിക്കും; അവർക്കിഷ്ടമല്ലാത്തവർക്ക് പ്രതികൂലവും. Ammayakku Prasavavedhana Makalkku Veenavayana. അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന. ഒരാൾ വിഷമസന്ധിയിൽ നിൽക്കുമ്പോൾ മറ്റൊരാൾ ആഘോഷിക്കുക എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ സാരം. Aramanarahasyam Angadippattu അരമനരഹസ്യം അങ്ങാടിപ്പാട്ട്. ഒരു ചെറിയ സമൂഹത്തിൽ (അരമന) രഹസ്യമണെന്ന് കരുതിയിരിക്കുന്നത് വലിയ സമൂഹത്തിൽ (അങ്ങാടി) എല്ലാവരും അറിയുന്നതാണെങ്കിൽ ഈ ചൊല്ല് പ്രസക്തം. Ariyum Thinnu Asarichiyem Kadichittu Pinnem Nayayakku Murumuruppu അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായയ്ക്ക് മുറുമുറുപ്പ്. ചെയ്യാവുന്ന ദ്രോഹങ്ങളെല്ലാം ചെയ്തശേഷവും അടങ്ങാൻ ഭാവമില്ല എന്ന നിലപാട്.