പവനായി റെഡിയായി


Mr. pavanayi release - Keralacinema.com
ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്യുന്ന മിസ്റ്റര്‍. പവനായി 99.99 റിലീസിന് തയ്യാറായി. ഏറെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജുവും പ്രധാനവേഷത്തിലുണ്ട്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രമാണ് വാടകക്കൊലയാളിയായ പവനായി. നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവന്‍, പൊന്നമ്മ ബാബുവിന്‍റെ മകള്‍ പിങ്കി എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ഗിന്നസ് പക്രു, ഭീമന്‍ രഘു, ബാലാജി തുടങ്ങിയവരും അഭിനയിക്കുന്നു. അബ്രാഹം പുല്ലേറംബിലാണ് ചിത്രം നിര്‍മ്മിച്ചത്.

Comments

comments