പാറ്റേണ്‍ ലോക്ക് വിന്‍ഡോസില്‍ !


Pattern lock for windows - Compuhow.com
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു സെക്യൂരിറ്റി സംവിധാനമാണല്ലോ പാറ്റേണ്‍ ലോക്ക്. അനധികൃതമായി ആരും ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ കുറെ ഡോട്ടുകളെ തമ്മില്‍ നിങ്ങളുടേതായ രീതിയില്‍ പരസ്പരം വരച്ച് ബന്ധിപ്പിക്കുകയും അങ്ങനെ ലോക്കിങ്ങ് അണ്‍ലോക്കിങ്ങ് നടത്തുകയും ചെയ്യുന്ന സംവിധാനമാണിത്.
ആന്‍ഡ്രോയ്ഡില്‍ മാത്രമല്ല വിന്‍ഡോസിലും പാറ്റേണ്‍ ലോക്ക് ഉപയോഗിക്കാനാവും. വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7, 8 എന്നിവയിലൊക്കെ ഇത് പ്രയോഗിക്കാം. അതിന് പറ്റിയ ഒരു പ്രോഗ്രാമാണ് Eusing Maze Lock.

ഒമ്പത് ഡോട്ടുകളാണ് ഇതിലുള്ളത്. ആദ്യം ഒരു അണ്‍ലോക്ക് പാറ്റേണ്‍ നിങ്ങള്‍ സെറ്റ് ചെയ്യണം. കംപ്യൂട്ടര്‍ ലോക്കായാല്‍ വീണ്ടും ഉപയോഗിക്കാനായി ആദ്യം ചെയ്തത് തന്നെ ആവര്‍ത്തിക്കണം.

സിസ്റ്റം ട്രേയില്‍ ഒരു സിംഗിള്‍ ക്ലിക്ക് വഴി കംപ്യൂട്ടര്‍ ലോക്ക് ചെയ്യാം. ഒരു ഹോട്ട് കീ സെറ്റ് ചെയ്തും ഇത് ഉപയോഗിക്കാം. വിന്‍ഡോസ് സ്റ്റാര്‍ട്ടപ്പില്‍ തന്നെ ലോക്ക് ചെയ്യാന്‍ ഇതില്‍ സാധിക്കും. 3×3, 4×4, 5×5 എന്നീ പാറ്റേണുകളില്‍ ഈ പ്രോഗ്രാം റണ്‍ ചെയ്യും. മറ്റൊരു സവിശേഷത നിങ്ങള്‍ ചെയ്യുന്ന പാറ്റേണ്‍ ബാക്കപ്പ് എടുത്ത് വെയ്ക്കാമെന്നതാണ്.

DOWNLOAD

Comments

comments