പാതിരാമണല്‍ തീയേറ്ററുകളിലേക്ക്


pathiramanal Movie - Keralacinema.com
എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം പാതിരാമണല്‍ തീയേറ്ററുകളിലേക്ക്. ഉണ്ണി മുകുന്ദന്‍, ജയസൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പ്രതികാര കഥയാണ് പറയുന്നത്. ബാബു ജനാര്‍ദ്ധനനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രമ്യ നമ്പീശന്‍, ജ്യോതികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കുട്ടനാടാണ്. മലയാളം മുവി മേക്കേഴ്സിന്‍റെ ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Comments

comments