ട്രാക്കിങ്ങിന് പാത്ത് ഫൈന്‍ഡര്‍


Pathfinder - Compuhow.com
ജി.പി.എസ് എസ് സംവിധാനം ഉപയോഗിച്ച് നമ്മള്‍ക്ക് സ്ഥലസംബന്ധമായ വിവരങ്ങള്‍ ലഭിക്കുമല്ലോ. അതേ പോലെ എവിടെയാണ് ഉള്ളത് എന്ന് ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഒരു മികച്ച ആപ്ലിക്കേഷനാണ് പാത്ത് ഫൈന്‍ഡര്‍. വാഹനങ്ങള്‍ ഓടിക്കുമ്പോഴും പാര്‍ക്ക് ചെയ്തിടുമ്പോളും ഇത് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.

ഇത് ഉപയോഗിക്കുന്നതിന് നിങ്ങളുടെ അക്കൗണ്ട് ഗൂഗിള്‍ പ്ലസ് അല്ലെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ നിങ്ങളുടെ പൊസിഷന്‍ കാണിക്കുന്ന മാപ്പ് പ്രത്യക്ഷപ്പെടും. ജി.പി.എസ് എനേബിള്‍ ചെയ്താലും ഇല്ലെങ്കിലും ഏകദേശം കൃത്യമായാവും ഇത് കാണിക്കുക.

ചലനങ്ങള്‍ ഓട്ടമാറ്റിക്കായി ഇതില്‍ ട്രാക്ക് ചെയ്യും. ഇത് വേണമെങ്കില്‍ ഓഫ് ചെയ്യാനുമാകും.
ഇത് പിന്നീട് പരിശോധിക്കാവുന്നതാണ്. ഇതിലെ മോഡ് കിലോമീറ്ററില്‍ നിന്ന് മൈലായും, വാക്കിംഗില്‍ നിന്ന് ഡ്രൈവിംഗായും മാറ്റാനാവും.
പരിചയമില്ലാത്ത ഒരു സ്ഥലത്ത് ചെന്ന് പെടുമ്പോള്‍ പാര്‍ക്ക് ചെയ്തത് എവിടെയന്ന് മറന്ന് പോവുകയെക്കെ ചെയ്താല്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാനാവും.

DOWNLOAD

Comments

comments