പാസ് വേഡുകള്‍ പോക്കറ്റില്‍ കൊണ്ടുനടക്കാം..


എത്ര പാസ്വേഡുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മിക്കാനാവും. ഓര്‍മ്മയില്‍ സൂക്ഷിക്കുകയല്ലാതെ പാസ്‍വേഡുകള്‍ സൂക്ഷിക്കാനെന്താണ് വഴി. എഴുതി വെയ്ക്കുന്നത് സുരക്ഷിതമല്ല. കംപ്യൂട്ടറില്‍ ഒരു ഫയലായി ഡ്രാഫ്റ്റ് ചെയ്യാമെന്ന് വെച്ചാല്‍ അത് തീരെ സുരക്ഷിതമല്ല.

പാസ്‍വേഡുകളൊക്കെ ഒരു പെന്‍ഡ്രൈവിലാക്കി എന്‍ക്രിപ്റ്റഡ് രീതിയില്‍ സൂക്ഷിച്ചാലെങ്ങനെയുണ്ടാവും. അതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Password Safe.
Safe password - Compuhow.com
ഒരു പോര്‍ട്ടബിള്‍ ആപ്ലിക്കേഷനല്ലെങ്കിലും ആ തരത്തില്‍ Password Safe നെ ഉപയോഗിക്കാം. കംപ്യൂട്ടറില്‍ ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു പെന്‍ഡ്രൈവിലേക്ക് ഡ്രാഗ് ചെയ്തിടാം.
ഒരു മാസ്റ്റര്‍ പാസ് വേഡ് ഉപയോഗിച്ച് കൈവശമുള്ള അനേകം പാസ്‍വേഡുകള്‍ സംരക്ഷിക്കുകയാണ് ഈ ആപ്ലിക്കേഷന്‍ വഴി ചെയ്യുന്നത്.
http://passwordsafe.sourceforge.net/

Comments

comments