പാസ് വേഡുകള്‍ സൂക്ഷിക്കാന്‍ ഒരു റെക്കോഡ് ബുക്ക്


ഇന്‍റര്‍നെറ്റില്‍ സജീവമായുള്ളവര്‍ക്ക് മിക്കവാറും വിരരിലെണ്ണാവുന്നതിനപ്പുറം സൈറ്റുകളില്‍ അക്കൗണ്ടുകളുണ്ടാവും. ഇത് ജോലി സംബന്ധമായതും, പേഴ്സണല്‍ ആയവയും ഒക്കെ ആകും. ഇമെയിലിന്‍റെ കാര്യമാണെങ്കില്‍ അത് തന്നെ പത്തിനടുത്ത് കാണും. ഇങ്ങനെ പാസ്വേഡുകളും യൂസര്‍നെയിമും എല്ലാം കൂടി ചിലപ്പോഴൊക്കെ നിങ്ങളെ പ്രശ്നത്തിലാക്കാറുണ്ടോ. ഇവ മനസില്‍ സൂക്ഷിക്കാതെ എവിടെയെങ്കിലും രേഖപ്പെടുത്തി വെയ്ക്കുന്നത് വളരെ നല്ലതാണ്.എന്നാല്‍ ഒരു ബുക്കിലെഴുതി സൂക്ഷിക്കുന്നത് അത്ര സുരക്ഷിതവുമല്ല.

ഇതിന് മികച്ച ഒരു മാര്‍ഗ്ഗം കംപ്യൂട്ടറില്‍ ഇവ രേഖപ്പെടുത്തി അതിന് നല്ലൊരു പാസ് വേഡ് നല്കുക എന്നതാണ്. അങ്ങനെ വന്നാല്‍ നിങ്ങള്‍ ഒറ്റ പാസ് വേഡ് മാത്രം ഓര്‍മ്മിച്ചാല്‍ മതിയാകും.
Password Bank Vault എന്ന പ്രോഗ്രാം ഇതിന് യോജിച്ചതാണ്. വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഇത് എക്സലിന് സമാനമായ രൂപമുള്ള ഒന്നാണ്.
ഇതില്‍ രേഖപ്പെടുത്തിയ ഏതെങ്കിലും സൈറ്റ് സന്ദര്‍ശിക്കാന്‍ ഡാറ്റബേസില്‍ അത് സെലക്ട് ചെയ്ത് വെബ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. 3 എം.ബി മാത്രം വലുപ്പമുള്ള ചെറിയൊരു പ്രോഗ്രാമാണിത്.
www.real-soft.co.uk

Comments

comments