പാര്‍ത്ഥിപന്‍ മലയാള സിനിമാ സംവിധാന രംഗത്തേക്ക്മികച്ച ഭാവനാ പ്രകടനങ്ങള്‍ മലയാളത്തിന്‍റെ അഭ്രപാളികളില്‍ കാഴ്ചവെച്ച തമിഴ് നടന്‍ പാര്‍ത്ഥിപന്‍ മലയാള സിനിമാ സംവിധാന രംഗത്തേക്ക്. ‘വൈ ഫൈ അല്ല ഭാര്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം യുവതലമുറയുടെ മൂല്യച്യുതിയെ കുറിച്ചാണ്‌ പറയുന്നത്‌. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഗ്രാമീണ പശ്‌ചാത്തലത്തിലായിരിക്കും കഥ പുരോഗമിക്കുന്നത്‌. തിരക്കഥ അവസാന മിനുക്കുപണിയിലാണ്‌. ഒറ്റപ്പാലമായിരിക്കും ലൊക്കേഷന്‍. നായകന്‍ മലയാളത്തിലെ യുവതാരങ്ങളില്‍ ഒരാളെന്ന് ഉറപ്പ് വരുത്തിയെങ്കിലും നായികയായി ഒരു പുതുമുഖത്തെ തേടുകയാണ് പാര്‍ത്ഥിപന്‍. പാര്‍ഥിപനും മുഖ്യവേഷത്തിലുണ്ടാവും.

English summary – Parthipan directing Malayalam Movie Wi-Fi alla Wife

Comments

comments