ടാബ്ലറ്റ് പി.സിയില്‍ പേരന്റല്‍ലോക്ക്


quistdio - Compuhow.com
കംപ്യൂട്ടറുകളേക്കാള്‍ ടാബ്‍ലറ്റ് പി.സികള്‍ വിലപന നടക്കുന്ന സമയമാണിത്. ടാബ്‍ലറ്റ് പി.സികള്‍ക്ക് കംപൂട്ടറുകളുടെയത്രയൊന്നും പ്രവര്‍ത്തന ശേഷിയില്ലെങ്കിലും ഇവ ഏറെ ജനപ്രിയമാണ്. കുട്ടികളടക്കം ഇത് ഉപയോഗിക്കുകയും ചെയ്യുന്നു. പ്രധാനമായും നെറ്റുപയോഗമാണ് ടാബ്ലറ്റ് പി.സികളില്‍ നടക്കുന്നത്. കുട്ടികള്‍ ഇത് കൈകാര്യം ചെയ്യാന്‍‌ സാധ്യത ഏറെയായതിനാല്‍ അവയില്‍ പേരന്റല്‍ ലോക്ക് ഏര്‍പ്പെടുത്തുന്നത് നല്ലതാണ്.
ആന്‍ഡ്രോയ്ഡ് ടാബ്‍ല്റ്റുകളില്‍ പേരന്‍റല്‍ ലോക്ക് ചെയ്യാനുപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Qustodio. ഇതുപയോഗിച്ച് കുട്ടികളുടെ ടാബ്‍ലറ്റ് ഉപയോഗം നീരീക്ഷിക്കാം. ഈ ആപ്ലിക്കേഷനില്‍ വ്യത്യസ്ഥ ആളുകള്‍ക്ക് വ്യത്യസ്ഥമായ സെറ്റിങ്ങുകള്‍ ഏര്‍പ്പെടുത്താം.
ആദ്യം ഇമെയില്‍ അഡ്രസ് നല്കി ലോഗിന്‍ ചെയ്യുക. പല കുട്ടികള്‍ ഉപയോഗിക്കുന്നുവെങ്കില്‍ അവര്‍‌ക്കോരോരുത്തര്‍ക്കും അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യാം. ഫാമിലി പ്രൊട്ടക്ഷന്‍ സംവിധാനത്തില്‍ ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ മനസിലാക്കാനും സാധിക്കും.
സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും, ഇന്റര്‍നെറ്റ് ഉപയോഗ സമയം നിശ്ചിതപ്പെടുത്താനും കൂടുതല്‍ സമയം ഗെയിമുകള്‍ കളിക്കുന്നുണ്ടെങ്കില്‍ ഗെയിമുകള്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും.

Download

Comments

comments