പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പറക്കുംതളിക വീണ്ടും വരുന്നുദിലീപിന്‍റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ഈ പറക്കുംതളികയുടെ രണ്ടാം ഭാഗം വരുന്നു. ദിലീപിന് ജനപ്രിയ നായകന്‍ എന്ന വിശേഷണം നേടിക്കൊടുത്തതില്‍ ഈ ചിത്രത്തിന് വലിയൊരു പങ്കുണ്ട്. രണ്ടാം ഭാഗത്തിലും ദിലീപ് തന്നെയാണ് നായകന്‍. അടുത്തിടെ ചിത്രത്തിന്‍റെ സംവിധായകന്‍ താഹയും ചിത്രത്തിന്‍റെ നിര്‍മാതാവ് കാസ് ഹംസയും പൊള്ളാച്ചിയില്‍ പോവുകയും അന്ന് പൊളിക്കാനായി നല്‍കിയ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബസ് പൊളിക്കാതെ നില്‍ക്കുന്നതും കാണുകയും തുടര്‍ന്നുണ്ടായ നോസ്റ്റാള്‍ജിയയില്‍ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുകയുമാണ് ചെയ്തത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം താമരാക്ഷന്‍ പിള്ള എന്ന ബസിന്‍റെ വരവിനായി നമുക്ക് കാത്തിരിക്കാം.

English Summary : Parakkum Thalika Is Coming Back Again After Twelve Years

Comments

comments