വെബ് പേജ് മുഴുവനായി സേവ് ചെയ്യാം


ഹാര്‍ഡ് ഡിസ്കിലേക്ക് ഒരു വെബ് സൈറ്റ് മുഴുവനായും സേവ് ചെയ്യാന്‍ സാധിക്കും. ഇതിന് ഉപകരിക്കുന്ന പല പ്രോഗ്രാമുകള്‍ ലഭ്യമാണ്. ഓഫ് ലൈനായോ, ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തിടത്തോ ഇരിക്കുമ്പോള്‍ ഇങ്ങനെ സേവ് ചെയ്യുന്ന സൈറ്റുകള്‍ ഉപയോഗപ്പെടുത്താം. ഇതിന് ഉപയോഗിക്കാവുന്ന ഒരു ടൂളാണ് PageNest.
വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഇതുപയോഗിച്ച് സി.എസ്.എസ്., ഇമേജുകള്‍ എന്നിവയെല്ലാം ഡൗണ്‍ലോഡ് ചെയ്യാം. പല തരത്തില്‍ ഇത് ഉപയോഗപ്രദമാണ്. നിങ്ങള്‍ക്ക് യാത്രകളിലും മറ്റും ഇങ്ങനെ സൈറ്റുകള്‍ ഉപയോഗിക്കാം, കുട്ടികള്‍ ഇന്റര്‍നെറ്റ് ദുരുപയോഗപ്പെടുത്താനിടയുണ്ടെങ്കില്‍ അവര്‍ ഉപയോഗിക്കേണ്ടുന്ന സൈറ്റുകള്‍ മുഴുവനായി ഡൗണ്‍ലോഡ് ചെയ്ത് കൊടുത്ത് നെറ്റ് ഓഫ് ലൈനാക്കാം. ഇത് ഒരു ഫ്രീ ടൂളാണ്. എന്നാല്‍ ഇന്‍സ്റ്റാളിങ്ങിനൊപ്പം ഒരു ടൂള്‍ബാര്‍ ഇന്‍സ്റ്റാളാവുമെന്നതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അത് അണ്‍ചെക്ക് ചെയ്യുക.
പ്രോഗ്രാം തുറന്ന് New Site ല്‍ ഡൊമെയ്ന്‍ പേര് നല്കുക. കാറ്റഗറി സെലക്ട് ചെയ്യുക. ലിങ്ക് ചെയ്യപ്പെട്ട മറ്റ് സൈറ്റുകള്‍ തടയാന്‍ Don’t visit other pages ചെക്ക് ചെയ്യുക.

http://www.pagenest.com/index.html

Comments

comments