വെബ്സൈറ്റിലെ മാറ്റങ്ങള്‍ അറിയാന്‍ പേജ് നോട്ടിഫയര്‍


chrome - Compuhow.com
നിങ്ങള്‍ക്ക് പ്രിയപ്പെട്ട നിരവധി സൈറ്റുകളുണ്ടാവും. എന്നാല്‍ അവയിലെ മാറ്റങ്ങളൊക്കെ ഇടക്കിടക്ക് ചെക്ക് ചെയ്യാന്‍ സമയം കിട്ടുന്നുമുണ്ടാകില്ല. അങ്ങനെ വരുമ്പോള്‍ പേജില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് റിമോട്ടായി അറിയാന്‍ സാധിച്ചാല്‍ നന്നായിരിക്കും. Page Monitor എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് സൈറ്റിലെ മാറ്റങ്ങള്‍ അറിയാനാവും.
ഒരു പുതിയ അപ്ഡേഷന് വേണ്ടി നിങ്ങള്‍ കാത്തിരിക്കുകയാണെങ്കില്‍ അത് സൈറ്റ് തുറന്ന് നോക്കാതെ തന്നെ Page Monitor വഴി അറിയാനാവും.

ഇത് ഉപയോഗിക്കാന്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അഡ്രസ് ബാറിനരികില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങള്‍ തുറന്ന് വെച്ചിരിക്കുന്ന പേജ് അതിലേക്ക് ആഡ് ചെയ്യപ്പെടും. എത്ര സമയം കൂടുമ്പോള്‍ സൈറ്റ് ചെക്ക് ചെയ്യണമെന്ന് നിങ്ങള്‍ക്ക് സെറ്റ് ചെയ്യാം.

ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് എക്സ്റ്റന്‍ഷന്‍ സെറ്റിങ്ങ്സ് പേജില്‍ പോയി മാറ്റങ്ങള്‍ വരുത്താം. ഏറ്റവും അടുത്തടുത്ത് ചെക്ക് ചെയ്യാവുന്ന ഇടവേള 5 സെക്കന്‍‌ഡും, കൂടിയത് 2 ദിവസം 7 മണിക്കൂറുമാണ്. ഓരോ പേജിനും വ്യത്യസ്ഥമായ സമയം സെറ്റ് ചെയ്യാനുമാകും.

ഡിഫോള്‍ട്ടായി ഡെസ്ക്ടോപ് നോട്ടിഫിക്കേഷന്‍ ഡിസോബിള്‍ ചെയ്തിരിക്കും. ഇത് എനേബിള്‍ ചെയ്യുകയും ചെയ്യാം. നോട്ടിഫിക്കേഷനൊപ്പം അലര്‍ട്ട് ടോണും സെറ്റ് ചെയ്യാവുന്നതാണ്.

DOWNLOAD

Comments

comments