പേജ് ഇറേസര്‍ – വെബ് പേജുകളില്‍ നിന്ന് ആവശ്യമില്ലാത്തവ നീക്കാം


Page eraser - Compuhow.com
പല കാര്യങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുന്ന വെബ്സൈറ്റുകളുണ്ട്. എന്നാല്‍ സൈറ്റുകള്‍ തുറക്കുമ്പോള്‍ നമുക്ക് ആവശ്യമില്ലാത്തതും, ബ്രൗസിങ്ങ് ബുദ്ധിമുട്ടാക്കുന്നതുമായ നിരവധി ഒബ്ജക്ടുകള്‍ പേജിലുണ്ടാവും. ഇവ നീക്കം ചെയ്താല്‍ കൂടുതല്‍ സുഗമമായി പേജുകള്‍ കൈകാര്യം ചെയ്യാം.

Page Eraser എന്ന ആപ്ലിക്കേഷനുപയോഗിച്ചാല്‍ ഇത്തരം ഒബ്ജക്ടുകള്‍ നീക്കം ചെയ്യാനാവും. ഇത് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മുകളിലായി ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അവിടെ on എന്ന് തെളിയും.

ഇനി പേജില്‍ നിന്ന് ആവശ്യമില്ലാത്തവ ഒഴിവാക്കാന്‍ അവയുടെ മേലെ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ ആ ഭാഗം ചുവപ്പ് നിറത്തില്‍ ഹൈ ലൈറ്റ് ചെയ്ത് കാണിക്കും. ഇനി മൗസില്‍ ഒരു തവണ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ സെലക്ട് ചെയ്ത ഭാഗം റിമൂവ് ചെയ്യപ്പെടും.

ഇനി നീക്കം ചെയ്തത് തിരികെ വേണമെന്ന് തോന്നിയാല്‍ ഐണില്‍ ക്ലിക്ക് ചെയ്ത് Options എടുക്കുക.
അതില്‍ Erasers സെക്ഷനില്‍ Remove Selected Erasers എടുക്കുക.

DOWNLOAD CHROME

DOWNLOAD FIREFOX

Comments

comments