ആഡുകള്‍ മറയ്ക്കാന്‍ പേജ് ഇറേസര്‍


നിങ്ങള്‍ ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഒരു സൈറ്റിലെ പരസ്യങ്ങള്‍ നിങ്ങള്‍ക്ക് ശല്യമാകുന്നുണ്ടോ? നിങ്ങള്‍ക്ക് സൈറ്റ് കാണുന്നതില്‍ പരസ്യങ്ങള്‍ ഒരു പ്രശ്നമായി തോന്നിയാല്‍ ഉപയോഗിക്കാവുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് പേജ് ഇറേസര്‍.
മുമ്പ് ആഡ്ബ്ലോക്ക് എക്സ്റ്റന്‍ഷനുകള്‍ ചെയ്തിരുന്ന പ്രവര്‍ത്തി കൂടുതല്‍ എളുപ്പത്തിലും കാര്യക്ഷമമായും പേജ് ഇറേസര്‍ ഉപയോഗിച്ച് ചെയ്യാം. നിങ്ങള്‍ക്ക് ഒരു പരസ്യം ശല്യമായി തോന്നിയാല്‍ പേജ് ഇറേസര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഏത് പരസ്യമാണോ ബ്ലോക്ക് ചെയ്യേണ്ടതെന്ന് ഹൈലൈറ്റ് ചെയ്യുക. ഇത് പിന്നീട് വേണമെങ്കില്‍ അണ്‍ഡു ചെയ്യുകയും ചെയ്യാം.
Download

Comments

comments