ക്രോമില്‍ നിങ്ങളുടെ സ്വന്തം തീം…


ക്രോം ബ്രൗസറില്‍ ഉപയോഗിക്കാന്‍ ഒട്ടേറെ തീമുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും പോര, നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകള്‍ വച്ച് ഒരു തീം സ്വന്തമായി വേണമെന്നുണ്ടോ ?

My Chrome Theme എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ബ്രൗസറില്‍ നിങ്ങളുടെ തീം നിര്‍മ്മിക്കാം. വളരെ എളുപ്പമാണ് ഇത്തരത്തില്‍ തീം നിര്‍മ്മിക്കാം.
ആദ്യം ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ അപ് പേജില്‍ പോയാല്‍ My Chrome theme എന്ന ഒപ്ഷന്‍ കാണാം.
Own theme for chrome - Compuhow.com
അതില്‍ ക്ലിക്ക് ചെയ്യുക. അവിടെ വെബ് കാം ഉപയോഗിച്ച് ചിത്രമെടുക്കുകയോ, അപ് ലോഡ് ചെയ്യുകയോ ചെയ്യാം. തുടര്‍ന്ന് അ‍ഡ്ജസ്റ്റ് പൊസിഷന്‍ തുടങ്ങിയ ഒപ്ഷനുകള്‍ കാണാം. ചിത്രത്തിന്റെ ഇഫക്ട് മാറ്റാനും ഇവിടെ സാധിക്കും.
തുടര്‍ന്ന് ബാക്ക് ഗ്രൗണ്ട് കളര്‍, ഫ്രെയിം കളര്‍ തുടങ്ങിയവ മാറ്റാം.

അവസാനമായി തീമിന് ഒരു പേര് നല്കി Make My theme ല്‍ ക്ലിക്ക് ചെയ്യുക. തീം ക്രിയേറ്റ് ചെയ്താല്‍ അത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അത് ഷെയര്‍ ചെയ്യാനുമാകും.

DOWNLOAD

Comments

comments