ഹാര്‍ഡ് ഡിസ്ക് ഓര്‍ഗനൈസ് ചെയ്യാന്‍ DropIt


ഇന്ന് ഹാര്‍ഡ് ഡിസ്ക്സ്പേസ് എന്നത് വലിയ പ്രശ്നമുള്ള കാര്യമല്ല. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സ്റ്റോറേജില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ മൂവികളും മറ്റും കംപ്യൂട്ടില്‍ സേവ് ചെയ്യുന്നതില്‍‌ വലിയ പ്രയാസമില്ല. എന്നിരുന്നാലും കംപ്യൂട്ടര്‍ ഉപയോഗം കുറെക്കഴിയുമ്പോള്‍ ഫയലുകള്‍ സ്കാറ്റേഡായി മെമ്മറിയില്‍ പ്രശ്നമാകാനിടയുണ്ട്. അതിനാല്‍ തന്നെ ഫയലുകള്‍ ഇടയ്ക്ക് ഓര്‍ഗനൈസ് ചെയ്യുന്നത് സഹായകരമായിരിക്കും.

dropit - Compuhow.com

ഇതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് DropIt.വളരെ എളുപ്പത്തില്‍ ഫയലുകള്‍ ഓര്‍ഗനൈസ് ചെയ്യാന്‍ ഇത് സഹായിക്കുകയും നിങ്ങളുടെ കഷ്ടപ്പാട് കുറയ്ക്കുകയും ചെയ്യും.

ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരു ഫ്ലോട്ടിംഗ് ഐക്കണ്‍ സ്ക്രീനില്‍ കാണാനാവും. ഇത് നിങ്ങള്‍ക്ക് അനുയോജ്യമായ ഏരിയയിലേക്ക് മാറ്റിവെയ്ക്കാം. ഇത് ഒരു ഡ്രോപ് സോണായി കണക്കാക്കാം.അതായത് ഫയലുകള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യാന്‍ ഉപയോഗിക്കാം.

ഫയലുകള്‍ ഇതിലേക്ക് ഡ്രോപ്പ് ചെയ്യുന്നതിന് മുമ്പായി ഫില്‍റ്ററുകള്‍ ക്രിയേറ്റ് ചെയ്യണം. അതിന് ഐക്കണില്‍ റൈറ്റ് ക്ലിക് ചെയ്ത് Associations എടുക്കുക.
ഫില്‍‌റ്ററുകള്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ആശയങ്ങള്‍ പ്രയോഗിക്കാം. ഉദാഹരണമായി ഒരു പ്രത്യേക സൈസുള്ള ഇമേജുകള്‍ ഒരു ഫോള്‍ഡറില്‍.
ഇവയ്ക്കുപരിയായി ഫയലുകള്‍ കംപ്രസ് ചെയ്യാനും, കോപ്പി ചെയ്യാനും, അപ്‍ലോഡ് ചെയ്യാനുമൊക്കെ DropIt ഉപയോഗിക്കാം.

http://www.dropitproject.com/

Comments

comments