ഓപ്പറ ടര്‍ബോ..സ്ലോ ഇന്റര്‍നെറ്റ് കണക്ഷന് വേണ്ടി…


പല അവസരങ്ങളിലും സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. പ്രത്യേകിച്ച് പൊതു സ്ഥാപനങ്ങളിലും മറ്റുമുള്ള കണക്ഷനുകള്‍. ഇത്തരം സ്പീഡ് കുറഞ്ഞ കണക്ഷനുകളില്‍ ഗ്രാഫികുകള്‍ ഏറെയുള്ള സൈറ്റുകള്‍ കിട്ടാന്‍ ഏറെ നേരം വെയ്റ്റ് ചെയ്യേണ്ടി വരും.
ഇത്തരം സാഹചര്യത്തിലുപയോഗിക്കാവുന്ന ഒന്നാണ് ഓപറ ബ്രൗസറിലെ ടര്‍ബോ ഫെസിലിറ്റി.
ഓപ്പറ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക
ഓപ്പറ ഇന്‍സ്റ്റാള്‍ ചെയ്തശഷം തുറന്ന് ഇടത് വശത്ത് താഴെ കാണുന്ന ഐക്കണുകളില്‍ വലതേയറ്റത്ത് കാണുന്ന മീറ്റര്‍ പോലുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

അതില്‍ Configure opera turbo സെലക്ട് ചെയ്യുക.
തുറന്ന് വരുന്ന ബോക്ലില്‍ ON സെല്ക്ട് ചെയ്യുക. സ്പീഡ് പിന്നീട് വര്‍ദ്ധിച്ചാല്‍ ഇത് Automatic ആയി മാറ്റാം.

ഓട്ടോമാറ്റികാണെങ്കില്‍ സ്പീഡ് കുറയുമ്പോഴും കൂടുമ്പോഴും തനിയെ മാറിക്കൊള്ളും.
എങ്ങനെയാണ് ഓപ്പറ ടര്‍ബോ വര്‍ക്ക് ചെയ്യുന്നത്?
നിങ്ങള്‍ടര്‍ബോ മോഡ് എനേബിള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ വിസിറ്റ് ചെയ്യുന്ന വെബ്‌പേജുകള്‍ ഓപ്പറ സെര്‍വര്‍ കംപ്രസ് ചെയ്യും. ഇമേജുകള്‍ കംപ്രസ് ചെയ്ത് ചെറിയ സൈസിലേക്ക് മാറ്റും.
എന്നാല്‍ HTTPS സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രവസി ഇഷ്യു മൂലം ഡാറ്റ റീ ഡയറക്ട് ചെയ്യപ്പെടില്ല. അതിനാല്‍ സുരക്ഷാ സെറ്റിങ്ങുകളുള്ള സൈറ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കാനാവില്ല.
ഇമേജുകളെ webP ഫോര്‍മാറ്റിലേക്കാണ് മാറ്റുക. ചെറിയൊരു ക്വാളിറ്റി കുറവ് മാത്രമേ ഇതുകൊണ്ട് അനുഭവപ്പെടു.

Comments

comments