ഓപറ മെയില്‍ – ഇമെയില്‍ ക്ലയന്‍റ്


Opera mail client - Compuhow.com
മോസില്ല തണ്ടര്‍ ബേര്‍ഡ്, വിന്‍ഡോസ് ലൈവ് മെയില്‍, മൈക്രോസോഫ്റ്റ് ഔട്ട് ലുക്ക് തുടങ്ങി നിരവധി ഇമെയില്‍ ക്ലയന്റ് പ്രോഗ്രാമുകള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഓപറ പുറത്തിറക്കിയ ഇമെയില്‍ ക്ലയന്റ് പ്രോഗ്രാമാണ് ഓപറ മെയില്‍. വിന്‍ഡോസ്, മാക് വേര്‍ഷനുകള്‍ ഇതിനുണ്ട്.

മറ്റ് ബ്രൗസറുകളുമായി ബന്ധപ്പെടുത്തിയും ഇത് ഉപയോഗിക്കാനാവും.
നിലവിലുള്ള എല്ലാ പ്രധാന ഇമെയില്‍ സര്‍വ്വീസുകളെയും പിന്തുണക്കുന്ന ഈ പ്രോഗ്രാം മറ്റ് ഇമെയില്‍ ക്ലയന്‍റ് പ്രോഗ്രാമുകളില്‍ നിന്ന് നിലവിലുള്ള ഇമെയിലുകള്‍ എക്സ്പോര്‍ട്ട് ചെയ്യാനും സഹായിക്കും.

POP3, IMAP ,SMTP തുടങ്ങിയവയെയും ഇത് സപ്പോര്‍ട്ട് ചെയ്യും.
ലോ ബാന്‍ഡ് വിഡ്ത് മോഡ് എന്നൊരു സംവിധാനവും ഇതിലുണ്ട്. കുറഞ്ഞ ബാന്‍ഡ് വിഡ്തില്‍ ഉപയോഗിക്കുമ്പോള്‍ ഈ സംവിധാനം എനേബിള്‍ ചെയ്യാം. ഇങ്ങനെ ചെയ്താല്‍ ഒരു മെയിലിന്‍റെ ആദ്യ നൂറ് ലൈനുകളേ പ്രാഥമികമായി ഡിസ്പ്ലേ ആവൂ. അതുപോലെ പുതിയ മെയിലുകലിലെ അറ്റാച്ച് മെന്റുകള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ തുറക്കുകയുള്ളു. ഡയല്‍ അപ് പോലുള്ള സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഇത് അനുഗ്രഹമാകും.

DOWNLOAD

Comments

comments