കണ്‍ട്രിസ്പെസിഫിക് റീഡയറക്ഷനില്ലാതെ ഗൂഗിള്‍ തുറക്കാം


google - Compuhow.com
നിങ്ങള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ നിന്നാണെങ്കില്‍ ഗൂഗിള്‍.കോം എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ചെയ്താല്‍ തുറക്കുക google.co.in/ ആവും. ഇത് ഓരോ രാജ്യത്തിനും അനുസരിച്ച് റീഡയറക്ട് ചെയ്യപ്പെടും. യൂസറിന്റെ ലൊക്കേഷന്‍ അനുസരിച്ചാണ് ഈ റീഡയറക്ട് ചെയ്യല്‍.. ഇത്തരം റീഡയറക്ഷന്‍റെ പ്രധാന ലക്ഷ്യം കൂടുതല്‍ ഫലവത്തായ സെര്‍ച്ച് റിസള്‍ട്ടുകളാണ്.
എന്നാല്‍ വേണമെങ്കില്‍ ചെറിയൊരു ട്രിക്കുപയോഗിച്ച് Google.com തന്നെ തുറക്കാനാവും.
http://www.google.com/ncr എന്ന നിങ്ങള്‍ അഡ്രസ് ബാറില്‍ അടിക്കുക.No Country Redirection എന്നാണ് ncr എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇത് ഒരു തവണ ചെയ്താല്‍ പിന്നീട് ഇതേപോലെ തന്നെ ഗൂഗിള്‍ പേജ് തുറക്കാം. ഒരു കുക്കി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി കണ്‍ട്രി സ്പെസിഫിക് സെര്‍ച്ച് തടയുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. കുക്കികള്‍ ബ്രൗസറില്‍ നിന്ന് ഡെലീറ്റ് ചെയ്യുന്നത് വരെ ഈ രീതി തുടരാം. ഏറെ പഴയ ബ്രൗസര്‍ വേര്‍ഷനുകളില്‍ ഈ രീതി നടപ്പാകില്ല.

Comments

comments