ഒരേ ബ്രൗസറില്‍ രണ്ട് ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാം


ഒരേ സമയം ഒരു ബ്രൗസറില്‍ തന്നെ പല ജിമെയില്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യുക എന്നത് സാധാരണ ഗതിയില്‍ അസാധ്യമാണ്. അതിന് മറ്റ് ചില ആഡോണുകള്‍ ഉപയോഗിക്കുന്ന വിധം ഇവിടെ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു ടാബില്‍ എളുപ്പത്തില്‍ ഇത്തരത്തില്‍ ലോഗിന്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

ക്രോമില്‍ എങ്ങനെ ?
Incognito mode തുറന്ന് ഒരു അക്കൗണ്ടും, സ്റ്റാന്‍ഡാര്‍ഡ് മോഡില്‍ മറ്റൊരു അക്കൗണ്ടും തുറക്കാം. Ctrl+Shift+N എന്ന ഷോര്‍ട്ട് കട്ട് ഉപയോഗിച്ച് ഇന്‍കോഗ്നിറ്റോ ടാബ് തുറക്കാം.
Incognito Window - Compuhow.com

ഫയര്‍ഫോക്സില്‍…..

IETab എന്ന ആഡോണ്‍ ഫയര്‍ഫോക്സില്‍ ഉപയോഗിക്കാം. ഇതുവഴി ഒരു ടാബില്‍ രണ്ടാം അക്കൗണ്ട് തുറക്കാം.
https://addons.mozilla.org/en-us/firefox/addon/ie-tab/

Comments

comments