എം.എസ് ഓഫിസ് ഫയലുകള്‍ ക്രോമില്‍ തുറക്കാം


chrome logo - Compuhow.com
എക്സ്ട്ര പ്ലഗിനുകളൊന്നും ഉപയോഗിക്കാതെ തന്നെ ക്രോമില്‍ നിരവധി ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ തുറക്കാനാവും. മള്‍ട്ടിമീഡിയ ഫയലുകള്‍ പോലും ഇങ്ങനെ തുറക്കാനാവും. എന്നിരുന്നാലും ബ്രൗസറുകള്‍ അത്തരം ഫയലുകള്‍ക്കായി ഉപയോഗിക്കുന്നത് അത്ര സുഖകരമാവില്ല.
നിങ്ങളുടെ കംപ്യൂട്ടറില്‍ എം.എസ് ഓഫിസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും അത്തരം ഫോര്‍മാറ്റിലുള്ള ഫയലുകള്‍ ക്രോമില്‍ കാണാനാവും. Chrome Office Viewer എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. എം.എസ് ഓഫിസ് ഫോര്‍മാറ്റിലുള്ള ഫയലുകള്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസറിലേക്ക് ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്ത് കാണാനാവും.
DOC, DOCX, XLS, XLSX, PPT, PPTX ഫോര്‍മാറ്റുകള്‍ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. ഈ എക്സ്റ്റന്‍ഷന്‍ ബാക്ക് ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുകയും ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യുമ്പോള്‍ മാത്രം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും.
പവര്‍പോയിന്റ് പ്രസന്റേഷനുകളും ഇതില്‍ കാര്യക്ഷമമായി ഇതില്‍ കൈകാര്യം ചെയ്യാം. സ്പേസ് കുറഞ്ഞ കംപ്യൂട്ടറുകളോ, ടാബുകളോ ഉപയോഗിക്കുന്നവര്‍ക്ക് ഈ എക്സ്റ്റന്‍ഷന്‍ അനുയോജ്യമാണ്.

DOWNLOAD

Comments

comments