ഒറ്റ ക്ലിക്കില്‍ പ്രോഗ്രാമുകളും, സൈറ്റുകളും ഓപ്പണ്‍ ചെയ്യാം


രാവിലെ ജോലി തുടങ്ങുമ്പോള്‍ തുടക്കത്തില്‍ കുറെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍, ഇമെയില്‍ തുടങ്ങി ഒരു ശീലമായി മാറിയ സൈറ്റുകള്‍ ഇങ്ങനെ തുറക്കും. നിരവധി പ്രോഗ്രാമുകളും, ഇത്തരം സൈറ്റുകളും ഒറ്റയടിക്ക് തുറക്കാന്‍ ഏറെ നേരം വേണ്ടി വരും. അതിന് സഹായിക്കുന്ന പ്രോഗ്രമാണ് AutoStarter X3.
kick strter - Compuhow.com
പോര്‍ട്ടബിളായ ഈ പ്രോഗ്രാമില്‍ സൈറ്റുകള്‍, പ്രോഗ്രാമുകള്‍, ഫോള്‍ഡറുകള്‍ തുടങ്ങിയവയൊക്കെ ഇതില്‍ ഓപ്പണ്‍ ചെയ്യാം. ഒരു ബാച്ച് ഫയലായി ഇതില്‍ ക്രിയേറ്റ് ചെയ്യുന്ന ലിസ്റ്റ് എപ്പോള്‍ വേണമെങ്കിലും ഓപ്പണ്‍ ചെയ്യാം.
ഓര്‍ഡറനുസരിച്ച് ലിസ്റ്റിലേക്ക് ഒന്നൊന്നായി ഐറ്റങ്ങള്‍ ആഡ് ചെയ്യാം. ടെസ്റ്റ് ഒപ്ഷനില്‍ നേരായി വര്‍ക്ക് ചെയ്യുന്നുണ്ടോയെന്ന് ചെക്ക് ചെയ്യാം. ബാച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഫൈനല്‍ ബാച്ച് ലിസ്റ്റും ക്രിയേറ്റ് ചെയ്യാം. ബാച്ച് ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രോഗ്രാം റണ്‍ ചെയ്തുതുടങ്ങും.

VISIT SITE

Comments

comments