പാസ് വേഡില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിക്കണോ?


Use computer without password - Compuhow.com
കാര്യം ശരിയായ രീതിയല്ലെങ്കിലും ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ കംപ്യൂട്ടറുകള്‍ പല കാരണങ്ങളാല്‍ ഉപയോഗിക്കേണ്ടി വരും.

ഉദാഹരണത്തിന് കുട്ടികള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ പാസ്വേഡ് ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ഉപയോഗം ചെക്ക് ചെയ്യാന്‍ അത് നോക്കേണ്ടതായി വരാം. ഇതിന് ഉപയോഗിക്കാവുന്ന ഒരു ചെറിയ പ്രോഗ്രാമുണ്ട്.

വളരെ എളുപ്പത്തില്‍ തന്നെ ഇതുപയോഗിച്ച് കംപ്യൂട്ടറുകള്‍ ആക്സസ് ചെയ്യാം. അതിന് ആദ്യം Kon boot Tool എന്ന പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യണം.
ഇത് ഒരു പെന്‍ഡ്രൈവിലോ, സി.ഡിയിലോ റൈറ്റ് ചെയ്യുക.

ഇത് ഉപയോഗിക്കേണ്ടുന്ന കംപ്യൂട്ടറില്‍ കണക്ട് ചെയ്യുക.
കംപ്യൂട്ടര്‍ ഓണ്‍ ചെയ്ത് കഴിയുമ്പോള്‍ Kon boot സ്ക്രീന്‍ വരും. കംപ്യൂട്ടര്‍ ഉടനേ തന്നെ റീസ്റ്റാര്‍ട്ട് ചെയ്യും. തുടര്‍ന്ന് കംപ്യൂട്ടര്‍ പാസ് വേഡ് നല്കാതെ തന്നെ തുറന്ന് വരും.
ഉപയോഗം കഴിയുമ്പോള്‍ കംപ്യൂട്ടര്‍ വീണ്ടും റീസ്റ്റാര്‍ട്ട് ചെയ്യുക. കംപ്യൂട്ടര്‍ പഴയപടിയാകും. തുടര്‍ന്ന് പെന്‍ഡ്രൈവ് അല്ലെങ്കില്‍ സി.ഡി റിമൂവ് ചെയ്യുക.
നിങ്ങള്‍ ആ കംപ്യൂട്ടര്‍ ഉപയോഗിച്ചുവെന്ന് ആരും അറിയുകയില്ല.

DOWNLOAD

Comments

comments