ഓണ്‍ലൈന്‍ വീഡിയോ ക്രോപ്പിംഗ്


വീഡിയോകള്‍ ഷെയര്‍ ചെയ്യാനും, പോസ്റ്റ് ചെയ്യാനും സാധിക്കുന്ന ഒട്ടേറെ സൈറ്റുകള്‍ ഇന്നുണ്ട്. എന്നാല്‍ Coub എന്ന വെബ് സര്‍വ്വീസ് ഇതില്‍ നിന്ന് വ്യത്യസ്ഥമാണ്. പത്തുസെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പിംഗുകള്‍ നിര്‍മ്മിക്കാനാണ് ഇത് ഉപയോഗിക്കുക. ഇത് നേരിട്ട് ഓണ്‍ലൈനായി ഷെയര്‍ ചെയ്യുകയും ചെയ്യാം. ഇത് ചെയ്യാന്‍ ഒരു വീഡിയോ അപ് ലോഡ് ചെയ്യുകയോ, യുട്യൂബ് ലിങ്ക് നല്കുകയോ ചെയ്യുക. അപ്പോള്‍ ഒരു വീഡിയോ പ്ലെയര്‍ ദൃശ്യമാകും. അതിന് താഴെ ടൈം ലൈനും കാണാം. ഇതില്‍ ഡ്രാഗ് ചെയ്ത് വീഡിയോ ഭാഗം സെലക്ട് ചെയ്യാം. വേണമെങ്കില്‍ ഇതില്‍ മ്യൂസിക് ട്രാക്കും ആഡ് ചെയ്യാം. ശേഷം Done എന്നതില് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ ക്രിയേറ്റ് ചെയ്ത വീഡിയോയുടെ യു.ആര്‍.എല്‍ നിര്‍മ്മിക്കപ്പെടും. ഇത് നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാവുന്നതാണ്. ഒരു ആനിമേറ്റഡ് ക്ലിപ്പ് പോലെ ഇത് ഉപയോഗിക്കാവുന്നതാണ്.

www.coub.com.

Comments

comments