ഓണ്‍ലൈന്‍ പഠനത്തിന് ചില സൈറ്റുകള്‍


പരമ്പരാഗത വിദ്യാഭ്യാസ രീതികളും, ജോലികളുമൊക്കെ ഏറെ മാറ്റം വന്ന അവസ്ഥയിലാണ് ഇന്ന്. വര്‍ഷങ്ങളോളം പുസ്തകവും താങ്ങിപ്പിടിച്ച് കോളേജില്‍ പോകേണ്ട കാര്യമൊന്നുമില്ല. വീട്ടിലെ ശാന്തമായ അന്തരീക്ഷത്തില്‍, ജോലി സമയം കഴിഞ്ഞ് ഓണ്‍ലൈനായി തന്നെ പഠിക്കാവുന്ന ഏറെ കോഴ്സുകള്‍ ഇന്ന് ലഭ്യമാണ്. ഇത്തരം പഠനസൗകര്യം നല്കുന്ന വലിയ യൂണിവേഴ്സിറ്റികള്‍ മുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ വരെയുണ്ട്.

ഓണ്‍ലൈന്‍ പഠന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഏതാനും സെര്‍ച്ച് എഞ്ചിനുകളെ പരിചയപ്പെടാം.

Redhoop
Redhoop - Compuhow.com

ഒരു എഡ്യുക്കേഷണല്‍ സെര്‍ച്ച് എഞ്ചിനാണ് Redhoop. ഖാന്‍ അക്കാദമി പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ വീഡിയോ കോഴ്സുകളെ കണ്ടെത്താനാണ് ഇത് സഹായിക്കുക. കോഴ്സ് ഫീസ്, കാറ്റഗറി, സ്ഥാപനം എന്നിവയെ അടിസ്ഥാനമാക്കി ഇതില്‍ സെര്‍ച്ച് ചെയ്യാനാവും.

http://redhoop.com/

Coursera
Coursera - Compuhow.com
ഉന്നത പഠനത്തിനുള്ള കോഴ്സുകളെ കണ്ടെത്താന്‍ സഹായിക്കുന്ന സെര്‍ച്ച് എഞ്ചിനാണ് Coursera. ലോകമെങ്ങുമുള്ള യൂണിവേഴ്സിറ്റികളുടെ കോഴ്സുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു. ഭാഷയും, കാറ്റഗറിയും അടിസ്ഥാനമാക്കി ഇതില്‍ സെര്‍ച്ചിംഗ് നടത്താം. സെര്‍‌ച്ച് റിസള്‍ട്ടില്‍ Sign Up എന്നതില്‍ ക്ലിക്ക് ചെയ്ത് കോഴ്സില്‍ ജോയിന്‍ ചെയ്യാം.
https://www.coursera.org/

Skilledup

വീഡിയോ കോഴ്സുകള്‍ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് എഞ്ചിനാണ് Skilledup. കോഴ്സ് ടൈപ്പ്, ഫീസ് എന്നിവക്കനുസരിച്ച് സെര്‍ച്ച് ചെയ്യാനാവും.

4. The Khan academy – പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമാണിത്. ഇവരുടെ കോഴ്സുകള്‍ വീഡിയോ രൂപത്തില്‍ ലഭ്യമാണ്. ഇവ ഫ്രീയായി യുട്യൂബില്‍ ലഭിക്കും.

https://www.khanacademy.org/

Comments

comments