ഓണ്‍ലൈന്‍ ഡിക്ടേഷന്‍


കംപ്യൂട്ടറില്‍ ഏറെ ദൈര്‍ഘ്യമുള്ള ടെക്സറ്റുകള്‍ ടൈപ്പ് ചെയ്യുക എന്നത് അധ്വാനമുള്ള കാര്യമാണ്. ഇതിന് പകരമായി സൗണ്ട് ടെക്സ്റ്റാക്കി മാറ്റുന്ന നിരവധി പ്രോഗ്രാമുകളുണ്ട്. ഇവ ഉപയോഗിച്ചാല്‍ ഉച്ചാരണം ശരിയായിട്ടാണെങ്കില്‍ ടൈപ്പിംഗ് ഒഴിവാക്കി വേഗത്തില്‍ സ്പീച്ച് ടു ടെക്സ്റ്റ് കണ്‍വെര്‍ഷന്‍ നടത്താം. ഓണ്‍ലൈനായി ഈ ജോലി ചെയ്യുന്ന ഒരു സര്‍വ്വീസാണ് Online Dictation.
ഫ്രീയായി ഉപയോഗിക്കാവുന്ന ഒരു സൈറ്റാണിത്. മൈക്രോഫോണ്‍ കണക്ട് ചെയ്ത കംപ്യൂട്ടറില്‍ സൈറ്റ് തുറന്ന് സൈറ്റില്‍ കാണുന്ന മൈക്രോഫോണ്‍ സിംബലില്‍ ക്ലിക്ക് ചെയ്യുക. ഇനി നിങ്ങള്‍ ഡിക്ടേഷന്‍ നല്കേണ്ടുന്നത് പറയുക. അവ ടെക്സ്റ്റ് ബോക്സില്‍ വന്നുകൊള്ളും. ഇടക്ക് വരുന്ന തെറ്റുകള്‍ മാനുവലായി കറക്ട് ചെയ്യും. സൈറ്റ് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന നിര്‍ദ്ദേശങ്ങളും സൈറ്റില്‍ വ്യക്തമായി നല്കിയിട്ടുണ്ട്. ഡിക്ടേഷന്‍ നല്കി ഉണ്ടാക്കിയ ടെക്സറ്റ് കോപ്പി ചെയ്ത് മറ്റ് പ്രോഗ്രാമുകളിലേക്ക് പേസ്റ്റ് ചെയ്യാം.

http://ctrlq.org/dictation/

Comments

comments