പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ Tackk


കംപ്യൂട്ടര്‍ ജനകീയമായതോടെ കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത് പ്രിന്റെടുക്കുക എന്നതും സാധാരണമായി. ചെറിയ ഫങ്ഷനുകളടെ പോലും വിവരങ്ങളും പോസ്റ്ററുകളും ആളുകള്‍ ഡിസൈന്‍ ചെയ്യിച്ച് ഉപയോഗിക്കുന്നു. പ്രിന്റര്‍ വലിയ ചെലവില്ലാത്ത ഉപകരണമായതോടെ പുറമേ ആരെയും ആശ്രയിക്കാതെ പ്രിന്റിംഗും നടത്താമെന്നായി. പക്ഷേ എല്ലാവര്‍ക്കും ഡിസൈനിംഗ് അറിയണമെന്നില്ലല്ലോ. ഇത്തരക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് Tackk.
ഇതിന്റെ പേജില്‍ നിങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാം. ബ്ലോക്കുകളായുള്ള ടെക്സ്റ്റ് , ചിത്രങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ ഇഷ്ടമനുസരിച്ച് മൂവ് ചെയ്യാം. ഓരോ മാറ്റങ്ങള്‍ വരുത്തുമ്പോഴും ഓട്ടോമാറ്റിക്കായി അത് സേവാകും.

ഹെഡ് ലൈനുകള്‍ മൂന്ന് സൈസിലുണ്ട്. ഇവയും സബ് ഹെഡ്ഡിങ്ങുകളും ഇടകലര്‍ത്തി നല്കാം. പതിനഞ്ചോളം ബാക്ക് ഗ്രൗണ്ടുകള്‍ ബില്‍റ്റ് ഇന്നായുണ്ട്.
എളുപ്പത്തില്‍ ഒരു പോസ്റ്റര്‍ നിര്‍മ്മിക്കണമെങ്കില്‍ ഈ സൈറ്റ് ഉപയോഗിക്കാം.
http://tackk.com/

Comments

comments